About: http://data.cimple.eu/claim-review/5aab22759263058d72a3d1f493a62ce0947ff27785ee64f8ccfb8bf4     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വഖഫ് നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ മുസ്ലിം ലീഗ് വഖഫ് നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യം കലർന്ന മുദ്രാവാക്യം വിളിച്ചുവെന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വഖഫ് നിയമം കൊണ്ടുവന്നത് മോദി സർക്കാരാണെന്നും മുസ്ലിം ലീഗ് മുദ്രാവാക്യം വിളിക്കുന്നത് പിണറായിക്കെതിരെയാണെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിൽ മുസ്ലിം ലീഗ് പതാകകളുമായി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിക്കുന്ന ആളുകളെ കാണാം. "വഖഫ് നിയമംപാർലമെന്റിൽ പാസാക്കിയത് നരേന്ദ്രമോദിസർക്കാർ.. കോഴിക്കോട് കടപ്പുറത്ത് റാലി നടത്തി മൂരി ലീഗുകാർ തെറി വിളിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ.. പിണറായിയെ പച്ചക്ക് കത്തിക്കും പോലും. എങ്ങനെയുണ്ട് മൂരികളുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ആരും ഒന്നും കരുതരുത് പാവം മതേതര പാർട്ടിയാണ്.. അല്ല മൂരികളെ നിങ്ങൾക്ക് ബാണക്കാട് തങ്ങളെ കത്തിച്ചാൽ പോരെ.." എന്ന കുറിപ്പോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വീഡിയോ മുസ്ലിം ലീഗിന്റെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ നിന്നുള്ളതല്ലെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2021 ഡിസംബർ 9ന് വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ നടന്ന മുസ്ലിം ലീഗ് പ്രതിഷേധമാണിത്. അന്വേഷണം വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതിൽ ചിലയാളുകൾ മാസ്ക് ധരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിൽ നിന്നും വീഡിയോ കൊവിഡ് കാലത്തേത് ആയിരിക്കാമെന്ന സൂചന ലഭിച്ചു. കൈരളി ടിവിയുടെ ലോഗോയാണ് വീഡിയോയിൽ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ വൈറൽ വീഡിയോയിലുള്ള ദൃശ്യം ഉൾപ്പെടുന്ന കൈരളി ടിവിയുടെ വാർത്ത ലഭ്യമായി. "ചെത്തുകാരൻ കോരൻ്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം” മുഖ്യമന്ത്രിക്കെതിരെ ലീഗ് മുദ്രാവാക്യം" എന്ന തലകെട്ടോടെ 2021 ഡിസംബർ 10നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയുടെ പൂർണരൂപം ചുവടെ കാണാം. കൈരളി ടിവിയുടെ വാർത്തയിൽ ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലാണ് മുഖ്യമന്ത്രിക്കെതിരായി ജാതിയധിക്ഷേപം കലർന്ന മുദ്രാവാക്യം വിളിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ എന്തിന് വേണ്ടിയാണ് ഈ വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചതെന്ന് കൈരളി വാർത്തയിൽ വ്യക്തമാക്കിയിട്ടില്ല. പിന്നീട് ഞങ്ങൾ അന്വേഷിച്ചത് 2021 ഡിസംബർ മാസത്തിൽ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയെ കുറിച്ചാണ്. വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് കൈമാറാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചത്. 2021 ഡിസംബർ 9ന് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമസഭയിൽ പാസാക്കിയ പിഎസ്സി ആക്ട് 2021 റദ്ദാക്കണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് ഉന്നയിച്ചത്. ദി ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം. 2021ൽ കോഴിക്കോട് നടന്ന മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള് ലംഘിച്ചു, ഗതാഗത തടസം സൃഷ്ടിച്ചു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. മുസ്ലിം ലീഗ് നേതാക്കള് ഉള്പ്പെടെ പതിനായിരങ്ങള്ക്കെതിരെയാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് വൺഇന്ത്യ മലയാളം പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ വായിക്കാം. വഖഫ് നിയമത്തിനെതിരായും മുസ്ലിം ലീഗ് കോഴിക്കോട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. മഹാ പ്രതിഷേധ റാലി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ലക്ഷക്കണക്കിന് പ്രവർത്തകർ പങ്കെടുത്തുവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. കേന്ദ്രസര്ക്കാരിനെതിരെ രൂക്ഷവിമർശനമാണ് ലീഗ് നേതാക്കൾ ഈ പരിപാടിയിൽ പ്രകടിപ്പിച്ചത്. 2025 ഏപ്രിൽ 16ന് വൈകിട്ട് 3 മണിക്ക് നടന്ന പരിപാടിയിൽ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് മനോരമ ന്യൂസ് പങ്കുവച്ച റിപ്പോർട്ട് ഇവിടെ വായിക്കാം. ലഭ്യമായ വിവരങ്ങളിൽ നിന്നും വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ മുസ്ലിം ലീഗുകാർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്ന രീതിയിൽ പ്രചരിക്കുന്നത് 2021ലെ വഖഫ് നിയമനത്തിനെതിരായ പ്രതിഷേധത്തിന്റെ വീഡിയോയാണെന്ന് വ്യക്തമായി. കേന്ദ്രസർക്കാരിന്റെ വഖഫ് നിയമത്തിനെതിരായി മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം. വൈറൽ വീഡിയോ വഖഫ് നിയമത്തിനെതിരായ പ്രതിഷേധമല്ല. സംസ്ഥാനത്തെ വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ 2021 ഡിസംബർ 9ന് നടന്ന പ്രതിഷേധമാണിത്.
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software