About: http://data.cimple.eu/claim-review/5c4b9ead7578e616ae74b32ab1193d51c58850a073c255228e12f1cc     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഇന്ത്യയിൽ റെയിൽവേ ട്രാക്ക് നിർമ്മിക്കുന്നതിന്റെ ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് റെയിൽവേ ട്രാക്ക് നിർമ്മിക്കുന്നതായി വീഡിയോയിൽ കാണാം. "ഭാരതത്തിൽ റയിൽവേയുടെ നിർമ്മാണ വേഗത ഇത് മോദിജി യുടെ ഗ്യാരണ്ടിയിൽ പുതിയ ഭാരതം " എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും മലേഷ്യയിൽ നടക്കുന്ന ഈസ്റ്റ് കോസ്റ്റ് റെയിൽ ലിങ്ക് പ്രൊജക്റ്റിന്റെ നിർമ്മാണ വീഡിയോയാണ് എന്നും ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ ലഭ്യമായി. ഷെയറിങ് ട്രാവൽ എന്ന എക്സ് അക്കൌണ്ടിൽ ജനുവരി 9ന് സമാനവീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലേഷ്യയിലെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കാൻ ആരംഭിച്ചു എന്നാണ് വീഡിയോയുടെ തലകെട്ടായി നൽകിയിട്ടുള്ളത്. പ്രസ്തുത പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം. പ്രചാരത്തിലുള്ള വീഡിയോയിൽ റെയിൽവേ ട്രാക്ക് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന കൺസ്ട്രക്ഷൻ മെഷീനിൽ ചൈനീസ് ഭാഷയിലുള്ള വാക്കുകൾ എഴുതിയിട്ടുണ്ട്. ഇത് ഗൂഗിൾ ലെൻസിലെ ട്രാൻസലേറ്റ് ഓപ്ഷന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ചൈന കമ്മ്യൂണിക്കേഷൻ കൺസ്ട്രക്ഷൻസ് എന്നാണ് എഴുതിയിരിക്കുന്നത് എന്ന് വ്യക്തമായി. ഇതിനൊപ്പം മലേഷ്യ റെയിൽ ലിങ്ക് എന്നും എഴുതിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കീ വേർഡ് സെർച്ചുകളിൽ നിന്നും ഇത് മലേഷ്യയിലെ ഈസ്റ്റ് കോസ്റ്റ് റെയിൽ ലിങ്ക് എന്ന വലിയ പദ്ധതിയുടെ നിർമ്മാണപ്രവർത്തനമാണ് എന്ന് വ്യക്തമായി. ചൈനയുടെ സഹായത്തോടെ നടക്കുന്ന ഈ റെയിൽവേ പ്രാജക്റ്റിനായി ഏറ്റവും പുതിയ ട്രാക്ക് ലെയിങ് ഉപകരണമാണ് ഉപയോഗിക്കുന്നത് എന്ന് XINHUANET എന്ന മാധ്യമം 2023 ഡിസംബർ 12ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മലേഷ്യയിൽ റെയിൽവേ ട്രാക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചൈന കമ്മ്യൂണിക്കേഷൻ കൺസ്ട്രക്ഷൻ കമ്പനിയുടെ പുതിയ ട്രാക്ക് ലെയിങ് ഉപകരണത്തിന്റെ കൂടുതൽ വ്യക്തതയുള്ള വീഡിയോ അസോസിയേറ്റഡ് പ്രസ്സിന്റെ യൂട്യൂബ് ചാനലിൽ കണ്ടെത്തി. 2023 ഡിസംബർ 11ന് പ്രസിദ്ധീകരിച്ച ഈ വീഡിയോയിൽ ട്രാക്ക് ലെയിങ് ഉപകരണത്തിന്റെ മുകളിൽ ചൈനീസ് കമ്മ്യൂണിക്കേഷൻ കൺട്രസ്ക്ഷൻ,മലേഷ്യ റെയിൽ ലിങ്ക് എന്നീ പേരുകൾ എഴുതിയിട്ടുള്ളതായി വ്യക്തമായി കാണാം. ഈ വീഡിയോ ചുവടെ കാണാം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ റെയിൽവേ ട്രാക്ക് നിർമ്മാണം എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ മലേഷ്യൽ നിന്നുള്ളതാണെന്ന് വ്യക്തമായി. ഇന്ത്യയിൽ നടക്കുന്ന റെയിൽവേ നിർമ്മാണത്തിന്റെ വീഡിയോ പ്രചാരത്തിലുള്ള വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. ഇത് മലേഷ്യയിൽ നടക്കുന്ന റെയിൽവേ ട്രാക്ക് നിർമ്മാണത്തിന്റെ വീഡിയോയാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 10 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software