About: http://data.cimple.eu/claim-review/659c64f3451cf4fb22942f666a746f7b1ee695949d14ac9047d537dc     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Claim ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കട്ടിലിൽ പ്രതിഷേധക്കാർ കിടക്കുന്നതായി അവകാശപ്പെടുന്ന ഫോട്ടോ വൈറലാവുന്നുണ്ട്. ആഴ്ചകളോളം തുടർന്ന് സർക്കാർ വിരുദ്ധ പ്രകടനങ്ങളെ തുടർന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി തിങ്കളാഴ്ച പ്രതിഷേധക്കാർ അടിച്ചു തകർത്തു. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റ്. “ശൈഖ് ഹസീനാത്താന്റെ കട്ടിൽ ആണ്. നാട്ടുകാർ കയറി നിരങ്ങി,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഇവിടെ വായിക്കുക:Fact Check: വയനാട് ഉരുൾപൊട്ടൽ നടക്കും മുമ്പ് രക്ഷപ്പെടുന്ന ആനക്കൂട്ടമല്ലിത് Fact ഞങ്ങൾ ഒരു കീ ഇമേജ് സെർച്ച് നടത്തി. അപ്പോൾ അത് 2022 ജൂലൈ മുതൽ പ്രസീദ്ധീകരിച്ച ഒന്നിലധികം മാധ്യമ റിപ്പോർട്ടുകളിലേക്ക് ഞങ്ങളെ നയിച്ചു. ആ റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം. വൈറൽ പോസ്റ്റിൽ കണ്ട അതേ ഫോട്ടോ ആ റിപ്പോർട്ടുകളിലും കണ്ടു. പ്രതിഷേധക്കാർ അന്നത്തെ ശ്രീലങ്കൻ പ്രസിഡൻ്റ് ഗോതബയ രാജപക്സെയുടെ കൊളംബോയിലെ വീട് കൊള്ളയടിച്ചത് എന്നാണ് ഫോട്ടോയോടൊപ്പമുള്ള വാർത്തകൾ പറയുന്നത്. ആളുകൾ ബാൽക്കണിയിലൂടെ നടക്കുകയും കിടപ്പുമുറികളിൽ വിശ്രമിക്കുകയും ജിമ്മിൽ വ്യായാമം ചെയ്യുകയും അടുക്കളയിൽ ഭക്ഷണം കഴിക്കുകയും നീന്തൽക്കുളത്തിൽ മുങ്ങിക്കുളിക്കുകയും ചെയ്യുന്ന ഒരു പുതിയ പിക്നിക് സ്ഥലമാക്കി പരിസരത്തെ മാറ്റുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. “ശ്രീലങ്കയിലെ കൊളംബോയിലെ കെട്ടിടത്തിൽ പ്രകടനക്കാർ പ്രവേശിച്ചതിൻ്റെ പിറ്റേന്ന്, പ്രസിഡൻറ് ഹൗസിലെ പ്രസിഡൻറ് ഗോതബയ രാജപക്സെയുടെ കട്ടിലിൽ പ്രകടനക്കാർ ഉറങ്ങുന്നു,” എന്നാണ് 2022 ജൂലൈ 10 ലെ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിലെ ഫോട്ടോയുടെ അടിക്കുറിപ്പ്. ഈ ഫോട്ടോയ്ക്ക് അവർ റോയിട്ടേഴ്സിന് ക്രഡിറ്റ് കൊടുത്തിട്ടുണ്ട്. അതിൽ നിന്നെല്ലാം വൈറലായ ഫോട്ടോ 2024ൽ ബംഗ്ലാദേശിൽ നടന്ന പ്രതിഷേധങ്ങളുടേതല്ലെന്ന് സ്ഥിരീകരിക്കുന്നു. Result: False Sources HT report, July 10, 2022 Photo Gallery, India Times , July 12, 2022 ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software