About: http://data.cimple.eu/claim-review/66e62c8f6cf3550194e6ac872ed99848d4703f2b092f28dd254a57fd     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Claim: ദിവസേനയുള്ള ഉപരോധങ്ങളിൽ മനം മടുത്ത് പഞ്ചാബിൽ നിന്നുള്ള ഒരു വൃദ്ധ, ഒരു കൂട്ടം കുത്തിയിരിപ്പ് സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്നു. Fact: 2022 നവംബർ മുതൽ എങ്കിലും പ്രചരിക്കുന്ന വീഡിയോ. പഞ്ചാബിൽ നിന്നുള്ള ഒരു വൃദ്ധ, ഒരു കൂട്ടം കുത്തിയിരിപ്പ് സമരക്കാർക്കെതിരെ നടുറോഡിൽ പ്രതിഷേധിക്കുന്നു എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ വൈറലാവുന്നത്, “ദൈനംദിന ഉപരോധങ്ങളിൽ പഞ്ചാബ് പൊതുജനങ്ങൾ മടുത്തു. പഞ്ചാബിൽ നിന്നുള്ള ഒരു വൃദ്ധ കർഷകരെ ആക്ഷേപിക്കുന്നു – “നിങ്ങളുടെ ആവശ്യം ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങൾക്ക് എല്ലാം സൗജന്യമായി വേണം. കേന്ദ്രം നിങ്ങൾക്ക് ഇത്രയും സൗജന്യമായി നൽകുന്നു, എന്നിട്ടും നിങ്ങൾ പൊതുജനങ്ങളെ ദ്രോഹിക്കുകയും റോഡുകൾ തടയുകയും ചെയ്യുന്നു,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം പറയുന്നത്. Radhakrishnan Uthrittathi എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 51 ഷെയറുകൾ ഉണ്ടായിരുന്നു. The Nationalist എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 19 ഷെയറുകൾ ഉണ്ടായിരുന്നു. ഇവിടെ വായിക്കുക: Fact Check: ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞോ? Fact Check/Verification വൈറൽ ഫൂട്ടേജിൻ്റെ കീഫ്രെയിമുകളിൽ ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ 2022 നവംബർ 6-ന് @scrollpunjabന്റെ എന്ന ഐഡിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. കുത്തിയിരിപ്പ് പ്രതിഷേധക്കാരോട് ആക്രോശിക്കുന്ന പ്രായമായ സ്ത്രീയുടെ വൈറൽ ഫൂട്ടേജാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്. 2022 നവംബർ 5-ന് @FocusPunjabte ഇതേ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. അതിൽ നിന്നും വീഡിയോ പഴയതാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. കൂടാതെ, പഞ്ചാബി ട്രിബ്യൂണിലെ റിപ്പോർട്ടറായ ദർശൻ മിത, വീഡിയോ പഴയതാണെന്നും കർഷകരുടെ പ്രതിഷേധവുമായി ബന്ധമില്ലെന്നും ന്യൂസ്ചെക്കറിനോട് സ്ഥിരീകരിച്ചു. സംയുക്ത കിസാൻ മോർച്ച നേരത്തെ നടത്തിയ പ്രതിഷേധം പിൻവലിച്ചതിന് ശേഷം കർഷകർ ഒന്നിലധികം ഗ്രൂപ്പുകൾ രൂപീകരിക്കുകയും അത്തരത്തിലുള്ള ഒരു സംഘം രാജ്പുരയ്ക്ക് സമീപം കുത്തിയിരിപ്പ് പ്രതിഷേധവുമായി റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധത്തെത്തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു, ഇത് വീഡിയോയിൽ കണ്ട സ്ത്രീയെ പ്രകോപിപ്പിച്ചു,” അദ്ദേഹം പറഞ്ഞു. ഇവിടെ വായിക്കുക: Fact Check: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന പിണറായി വിജയൻ: വാസ്തവം എന്ത്? Conclusion പ്രായമായ സ്ത്രീ കുത്തിയിരിപ്പ് സമരം നടത്തുന്നവരെ ശകാരിക്കുന്ന ഒരു പഴയ വീഡിയോ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി പങ്കിടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലായി. Result: Missing Context ഇവിടെ വായിക്കുക: Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത് (ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമാണ്. അത് ഇവിടെ വായിക്കാം.) Sources Facebook Post By @scrollpunjab, Dated November 6, 2022 Facebook Post By @FocusPunjabte, Dated November 5, 2022 Conversation With Punjabi Tribune Reporter Darshan Mitha On February 13, 2024 ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software