About: http://data.cimple.eu/claim-review/6fdd56a9da9a82eed61e9246466ed8a44041711410bbe8f3959d22f9     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check Contact Us: checkthis@newschecker.in Fact checks doneFOLLOW US Fact Check ഇവിഎമ്മിലെ ഏത് ചിഹ്നത്തില് അമര്ത്തിയാലും ബിജെപിക്ക് വോട്ടു പോക്കുന്നുവെന്ന് കണ്ടതിനെ തുടർന്ന് മണിപ്പൂരിൽ ഇവിഎം തല്ലിപ്പൊട്ടിച്ചുവെന്ന വിവരണത്തോടൊപ്പം ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “മണിപ്പൂരില് ഏതില് കുത്തിയാലും വോട്ട് താമരക്ക്. ഒടുവില് അടിച്ചു പൊളിച്ചു,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഫേസ്ബുക്കിലും വൈറലാണ്. ഇവിടെ വായിക്കുക: Fact Check: കൈരളി ടിവി സർവേയുടെ ന്യൂസ് കാർഡ് വ്യാജം വൈറലല് വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയ്മുകളാക്കി. അതിൽ ഒരു കീഫ്രെയിം ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ സമാനമായ\ദൃശ്യമുള്ള എന്ഡിടിവിയുടെ ഏപ്രിൽ 19,2024ലെ വാര്ത്ത കണ്ടെത്തി. “മണിപ്പൂരിൽ “പ്രോക്സി വോട്ടിംഗ്” ആരോപണത്തെ തുടർന്ന് ഇവിഎമ്മുകൾ നശിപ്പിച്ചു,” എന്നാണ് വാർത്തയുടെ തലക്കെട്ട്. പ്രോക്സി വോട്ടിംഗ്’ അഥവാ കള്ളവോട്ട് എന്നാൽ ഒരാളുടെ വോട്ട് അനധികൃതമായി മറ്റൊരാൾ ചെയ്യുന്നതാണ്. ഇന്ഡ്യന് എക്സ്പ്രസ്സ് യുട്യൂബില് ഇതേ വാർത്ത ഏപ്രിൽ 19,2024ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റിൽ പറയുന്നത് അക്രമികൾ ഇവിഎം മണിപ്പൂരിൽ നശിപ്പിച്ചതിനെ കുറിച്ചാണ്. ആ വാർത്തയിലൊരിടത്തും എല്ലാ വോട്ടും ബിജെപിയ്ക്ക് പോയത് കൊണ്ടാണ് അത് സംഭവിച്ചത് എന്ന് പറയുന്നില്ല. “ഇംഫാൽ ഈസ്റ്റിലെ ഖോങ്മാനിലെ ഒരു പോളിംഗ് സ്റ്റേഷനിലേക്ക് ആയുധങ്ങളുമായി എത്തിയ അക്രമികൾ ഒന്നിലധികം വോട്ടർമാരുടെ പേരിൽ അവർ വോട്ട് രേഖപ്പെടുത്തി.രോഷാകുലരായ പൗരന്മാർ ഖോങ്മാൻ സോൺ 4 ലെ നാഷണൽ ചിൽഡ്രൻസ് സ്കൂൾ വളപ്പിലേക്ക് ഇരച്ചുകയറി, പോളിംഗ് സ്റ്റേഷൻ നമ്പർ 5 ബൈ 31, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും (ഇവിഎം), വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) മെഷീനുകളും നശിപ്പിച്ചു,” എന്ന വാർത്ത ഏപ്രിൽ 19,2024ലെ ഇന്ത്യ ടുഡേ നോർത്ത് ഈസ്റ്റ് നൽകിയതും ഞങ്ങൾ കണ്ടെത്തി. ഇതിൽ നിന്നും എല്ലാ വോട്ടും ബിജെപിയ്ക്ക് പോയതിനല്ല ഇവിഎം തള്ളി പൊള്ളിച്ചത് എന്ന് മനസിലാക്കാം. ഇവിടെ വായിക്കുക: Fact Check: ബിജെപി സ്ഥാനാര്ഥിയുടെ തെരഞ്ഞെടുപ്പ് റാലിയെ മുസ്ലിങ്ങൾ അക്രമിക്കുന്ന ദൃശ്യമല്ലിത് Sources Report by NDTV on April 19,2024 Report by Indian Express on April 19,2024 Report by India Today North East on April 19,2024 ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്. Sabloo Thomas January 23, 2025 Sabloo Thomas November 19, 2024 Sabloo Thomas October 28, 2024
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software