schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
ഗോവയില് മാലിന്യങ്ങളില് വ്യാജ കശുവണ്ടി നിര്മ്മിക്കുന്നു.
Fact
കാജു ബിസ്ക്കറ്റ് എന്ന സ്നാക്സ് ഉണ്ടാക്കുന്നത്.
ഗോവയില് വ്യാജ കശുവണ്ടി നിർമ്മിക്കുന്നത് എന്ന അവകാശവാദത്തോടൊപ്പം ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“അടുത്ത തവണ ഗോവയില് നിന്ന് കശുവണ്ടി വാങ്ങുമ്പോള്, ഇത് മനസ്സില് വയ്ക്കുക. ഗുണനിലവാരമില്ലാത്ത പരിപ്പ് / മാലിന്യങ്ങളില് നിന്ന് കൃത്രിമ കശുവണ്ടി ഉണ്ടാക്കുന്നു. കൂടുതലും മാര്വാരികളാണ് ഈ കച്ചവടത്തില് ഏര്പ്പെട്ടിരിക്കുന്നത്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.
അസീസ് പീകെ മമ്മാക്കുന്ന് എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 11 K പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
Biju Panicker എന്ന ഐഡിയിൽ നിന്നുള്ള റീൽസ് ഞങ്ങൾ കാണുമ്പോൾ അതിന് 2.1 k ഷെയറുകൾ ഉണ്ടായിരുന്നു.
Ragesh P Ushas എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 13 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ,ഞങ്ങള് ഈ വീഡിയോ കീ ഫ്രെയ്മുകളാക്കി. അതിൽ ചില ഫ്രെയ്മുകൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ‘Spoons of Indore’ ഫേസ്ബുക്ക് പേജില് മാര്ച്ച് 18,2023ന് ‘How fake kaju is made?’ എന്ന അടികുറിപ്പോടെ പങ്ക് വെച്ച വീഡിയോ കിട്ടി. അവരുടെ യുട്യൂബ്, ഇന്സ്റ്റഗ്രാം പേജുകളിലേക്കുള്ള ലിങ്കും ഫുഡ് വ്ലോഗര് എന്ന് പരിചയപ്പെടുത്തുന്ന ഈ പ്രൊഫൈലിൽ ഉണ്ട്.
പോസ്റ്റിൽ നിരവധി പേർ കാജു ബിസ്ക്കറ്റ് എന്ന സ്നാക്സ് ഉണ്ടാക്കുന്നതാണ് ഈ വീഡിയോയിൽ എന്ന് കമന്റ് ചെയ്തിട്ടുണ്ട്.
അത് ഒരു സൂചനയായി എടുത്ത് kaju biscuit recipe എന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ നിരവധി വിഡിയോകൾ കിട്ടി. വൈറൽ വീഡിയോയിലുള്ളത് പോലെ കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് മാവ് വേര്പെടുത്തുന്നതും എണ്ണയിൽ വറുത്തെടുക്കുന്നതാണ് വീഡിയോകളിൽ. Cook with nain എന്ന ഐഡിയിൽ നിന്നും ജൂലൈ 27,2022 ൽ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയാണ് അതിലൊന്ന്.
തുടർന്ന് ഞങ്ങൾ ‘Spoons of Indoreന്റെ ഇൻസ്റ്റാഗ്രാം പേജിൽ മെസ്സേജ് ചെയ്തു, അതിന്റെ ഉത്തരം ലഭിക്കുമ്പോൾ ലേഖനം അപ്ഡേറ്റ് ചെയ്യും.
വായിക്കുക:Fact Check: ബംഗളുരു – മൈസൂർ എക്സ്പ്രസ്സ് വേയിലെ വെള്ളപൊക്കമാണോ ഇത്:ഒരു അന്വേഷണം
വ്യാജ കശുവണ്ടി നിര്മ്മാണത്തിന്റെത് എന്ന പേരിൽ വൈറലായ വീഡിയോ യഥാർഥത്തിൽ കാജു ബിസ്ക്കറ്റ് എന്ന സ്നാക്ക്സ് ഉണ്ടാക്കുന്നത്തിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Sources
Self Analysis
Facebook Post by Spoons of Indore on March 18,2023
Youtube video by Cook with nain on July 27, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|