About: http://data.cimple.eu/claim-review/7f3cac981b8b4144aed006c8f09dd4236b9eda870eb92fbe664dc134     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വാരിയംകുന്നന് എന്ന പേര് മലയാളികള്ക്ക് സുപരിചിതമാണ്. സ്വതന്ത്ര ഭാരതത്തിന് മുന്പ്, 1921ല് നടന്ന മാപ്പിള ലഹളയിലെ പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന വാരിയം കുന്നന്. ഈ സംഭവവുമായി ബന്ധപ്പെടുത്തി ആഷിഖ് അബുവിന്റെ സംവിധാനത്തില് പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ അനൗണ്സ്മെന്റ് വന്നശേഷമാണ് വാരിയന്കുന്നന് വീണ്ടും ചര്ച്ചയാകുന്നത്. സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയില് നിന്ന് വാരിയം കുന്നന്, ആലി മുസലിയാര് എന്നിവര് ഉള്പ്പെടെയുള്ള 387 രക്തസാക്ഷികളുടെ പേരുകള് ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര സര്ക്കാര് പരിഗണിക്കുകയാണ്. ഈ നടപടിക്കു ശേഷം ഇപ്പോള് വീണ്ടും വാരിയം കുന്നന് കേരളത്തില് ചര്ച്ചയാവുകയാണ്. അതിനിടെയാണ് വാരിയം കുന്നന്റേതെന്ന പേരില് സമൂഹമാധ്യമങ്ങളില് തെറ്റായ ചിത്രം പ്രചരിക്കുന്നത്. ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം താഴെ കാണാം എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഇത് വാരിയം കുന്നന്റെ ചിത്രമല്ല. സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള്. Archive 1, Archive 2, Archive 3 AFWA അന്വേഷണം തിരക്കഥയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉള്ളതിനാല് വാരിയം കുന്നന് പ്രൊജക്റ്റ് ആഷിഖ് അബു താത്ക്കാലികമായി നിര്ത്തി വച്ചിരിക്കുകയാണ്. എന്നാല് കേരളത്തിലെ സമൂഹ മാധ്യമങ്ങളില് വാരിയം കുന്നന് ഇപ്പോഴും സജീവ ചര്ച്ചയാണ്. കഴിഞ്ഞ വര്ഷം മുതല് ഈ ചിത്രം പ്രചരിക്കുന്നുണ്ട്. ജന്മഭൂമി ഓണ്ലൈന് ഉള്പ്പെടെയുള്ളവര് ആലി മുസലിയാരുടെ ചിത്രം വാരിയം കുന്നനായി തെറ്റായി നല്കിയിട്ടുണ്ട്. ചിത്രം റിവേഴ്സ് ഇമേജില് സെര്ച്ച് ചെയ്തപ്പോള് സമാനമായ നിരവധി ചിത്രങ്ങള് ഞങ്ങള്ക്ക് കണ്ടെത്താനായി. ഇതില് നിന്ന് ഫേസ്ബുക്ക് പോസ്റ്റുകളിലുള്ളത് വാരിയം കുന്നന് അല്ലെന്നും അദ്ദേഹത്തിന്റെ സമകാലികനും സുഹൃത്തുമായിരുന്ന ആലി മുസലിയാരാണിതെന്നും വ്യക്തമായി. മാപ്പിള ലഹളയുടെ നേതാക്കളാണ് ഇരുവരും എന്നതാണ് ഇവര് തമ്മിലുള്ള സമാനത. 1919 മുതല് 1924 വരെ രാജ്യത്ത് നടന്ന ഖിലാഫത്ത് മൂവ്മെന്റിന്റെ(ഇന്ത്യന് മുസ്ലീം മൂവ്മെന്റ്) ചുവടുപിടിച്ചാണ് കേരളത്തിലെ മലബാറിലും പ്രതിഷേധങ്ങള് ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയും ജന്മിമാര്ക്കെതിരെയും നടന്ന പ്രക്ഷോഭമാണ് പിന്നീട് അഹിംസയില് നിന്ന് വഴിമാറി ലഹളയായത്. ഡോ. ഹുസൈന് രണ്ടത്താണിയുടെ 'Mappila Muslims : A study on society and anti colonial struggles' എന്ന പുസ്തകത്തില് മലബാര് കലാപത്തിന്റെ വിവിധ ചരിത്രരേഖകള് പരാമര്ശിച്ചിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളില് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില് നിന്നുള്ള രേഖകള് ഇതില് പരാമര്ശിച്ചിട്ടുണ്ട്. പുസ്തകത്തില് നിന്നുള്ള ഒരു ഭാഗം താഴെ കാണാം. വാരിയം കുന്നന് തൂക്കിലേറ്റപ്പെട്ടത്ത് 1922 ജനുവരിയിലാണ്. ഇക്കാര്യം വ്യക്തമാക്കുന്ന നസീം ഖുറേഷിയുടെ പുസ്തകം ' Pan-Islam in British Indian Politics: A Study of the Khilafat Movement, 1918-1924' എന്ന പുസ്തകത്തില് നിന്നുള്ള ഒരു ഭാഗം താഴെ കാണാം. വാരിയം കുന്നന്റെ യഥാര്ഥ ചിത്രം ലഭ്യമല്ല. ചരിത്ര പുസ്തകങ്ങളില് അദ്ദേഹത്തിന്റെ രൂപം അടയാളപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില് വരച്ച രേഖാചിത്രങ്ങള് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത്തരത്തിലൊരു ചിത്രം താഴെ കാണാം. എന്നാല് ആലി മുസലിയാരുടെ ചിത്രം ലഭ്യമാണ്. ഇതാണ് വാരിയം കുന്നന് എന്ന് തെറ്റായി പലരും ഷെയര് ചെയ്യുന്നത്. പുസ്തകങ്ങളില് ഉള്പ്പെടെ ഇത് ലഭ്യമാണ്. ഇതിനു പുറമെ ആലി മുസലിയാരുടെ മകന്റെ ചിത്രവും ചിലര് വാരിയം കുന്നന് എന്ന പേരില് പങ്കുവയ്ക്കുന്നുണ്ട്. അബ്ദുള്ളക്കുട്ടി മുസലിയാര് എന്നാണ് ആലി മുസലിയാരുടെ മകന്റെ പേര്. അലി മുസലിയാരുടെ മക്കളുടെ ചിത്രവും ചരിത്രവും ഉള്പ്പെടുന്ന ലേഖനം മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമത്തില് നല്കിയ ചിത്രം താഴെ കാണാം. ലഭ്യമായ വിവരങ്ങളില് നിന്ന് വാരിയം കുന്നന് എന്ന പേരില് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്ന ചിത്രം അദ്ദേഹത്തിന്റെതല്ലെന്നും ആലിമുസലിയാര്, അദ്ദേഹത്തിന്റെ മകന് അബ്ദുള്ളക്കുട്ടി എന്നിവരുടേതാണെന്ന് വ്യക്തമാണ്. ഇതാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വാരിയം കുന്നന് ഇത് വാരിയം കുന്നന്റെ ചിത്രമല്ല. അദ്ദേഹത്തോടൊപ്പം മലബാര് പ്രതിഷേധങ്ങളില് പങ്കെടുത്ത മറ്റൊരു നേതാവ് അലി മുസലിയാരാണിത്. അലി മുസലിയാരുടെ ചിത്രങ്ങള് പുസ്തകങ്ങളില് ഉള്പ്പെടെ ലഭ്യമാണ്. എന്നാല് വാരിയം കുന്നന്റെ രേഖാ ചിത്രങ്ങള് മാത്രമാണ് ലഭ്യമായിട്ടുള്ളത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software