| schema:text
| - Fact Check: ഇമ്രാൻ ഖാനുമായി ഭക്ഷണം കഴിക്കുന്ന പ്രധാനമന്ത്രിയുടെ വൈറൽ ചിത്രം എഡിറ്റുചെയ്തതാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
By: Pallavi Mishra
-
Published: Mar 6, 2025 at 04:43 PM
-
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. റമദാന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി മോദി ഇമ്രാൻഖാനോടൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്ന ചിത്രം എന്നാണ് അവകാശവാദം.
വിശ്വാസ് ന്യൂസ് വൈറൽ പോസ്റ്റ് പരിശോധിച്ച് അത് വ്യാജമാണെന്ന് കണ്ടെത്തി. യഥാർത്ഥ ചിത്രത്തിൽ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റഹം ആണ്, പ്രധാനമന്ത്രി മോദിയല്ല ഖാന്റെ അരികിലായി ഇരിക്കുന്നത്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
2025 മാർച്ച് 3 ന്, ‘Mahakal Ki Deewani‘ എന്ന ഫേസ്ബുക്ക് പേജ് “പത്താന്റെ കുട്ടി. ഇന്ന് ഞാൻ നരേന്ദ്ര ദാമോദർ ദാസ് മോദിയെ മനസ്സിലാക്കി. അന്ധരായ ഭക്തർ, ഇവിടെ നിങ്ങൾ എല്ലാവരുടെയും പിതാവ്. ഇന്ന് നേപ്പാളിൽ, പത്താന്റെ കുട്ടിയോടൊപ്പം റമദാന്റെ രണ്ടാം ദിവസം ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നു “എന്ന അടിക്കുറിപ്പോടെ വൈറൽ ചിത്രം പങ്കിട്ടു.
പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് കാണാംhere.
അന്വേഷണം:
വൈറൽ ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിക്കുന്നതിന്, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി.2015 മുതൽ നിരവധി social media പോസ്റ്റുകളിൽ ഞങ്ങൾ യഥാർത്ഥ ചിത്രം കണ്ടെത്തി. യഥാർത്ഥ ചിത്രത്തിൽ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റഹം ഖാൻ അദ്ദേഹത്തിന്റെ അരികിൽ ഇരിക്കുന്നു. വൈറൽ ഇമേജ് എഡിറ്റുചെയ്തു, റഹം ഖാനെ പ്രധാനമന്ത്രി മോദിയെ മാറ്റിസ്ഥാപിച്ചു.
അടുത്തതായി, ഫോട്ടോയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രത്തിന്റെ ഉറവിടം ഞങ്ങൾ അന്വേഷിച്ചു. ഗൂഗിൾ ലെൻസ് ഉപയോഗിച്ച്, 2013 നവംബർ 13 ന് Indian Express പ്രസിദ്ധീകരിച്ച ഒറിജിനൽ ഫോട്ടോ ഞങ്ങൾ കണ്ടെത്തി. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ::”ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മാധ്യമപ്രവർത്തകനുമായുള്ള കൂടിക്കാഴ്ചയിൽ അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു. (ഐ ഇ ഫോട്ടോ: ജാവേദ് രാജ) “
വിശ്വസ് ന്യൂസ് നേരത്തെ ഈ എഡിറ്റുചെയ്ത ഫോട്ടോയെപ്പറ്റി investigate ചെയ്തു.അക്കാലത്ത് ബിജെപി യു പി വക്താവ് ആയിരുന്ന രാകേഷ് ത്രിപാഠി വിശ്വാസ് ന്യൂസിനോട് പറഞ്ഞു, “ഈ എഡിറ്റുചെയ്ത ചിത്രം മുമ്പ് ഒന്നിലധികം തവണ വൈറലായിരുന്നു. അത്തരം വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ പ്രശസ്തിയിൽ അസ്വസ്ഥരായവർ മാത്രമാണ്.
എഡിറ്റുചെയ്ത ചിത്രം പങ്കിട്ട ‘Mahakal Ki Deewani’ എന്ന ഫേസ്ബുക്ക് പേജ് സ്കാൻ ചെയ്തപ്പോൾ പ്രസ്തുത ഉപയോക്താവിന് 342 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി.
നിഗമനം: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഭക്ഷണം കഴിക്കുന്ന പ്രധാനമന്ത്രി മോഡിയുടെ ഈ ചിത്രം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് ‘ന്വേഷണം വെളിപ്പെടുത്തി. യഥാർത്ഥ ചിത്രത്തിൽ ഇമ്രാന്റെ മുൻ ഭാര്യ റഹം അദ്ദേഹത്തോടൊപ്പം ഇരിക്കുന്നതാണ് ഉള്ളത്.
Claim Review : പ്രധാനമന്ത്രി മോദിക്ക് രണ്ടാമത്തെ നോമ്പുദിനത്തിൽ ഇമ്രാൻ ഖാനുമായി ഇഫ്താർ ഉണ്ടായിരുന്നു.
-
Claimed By : ഫേസ്ബുക്ക് പേജ് 'Mahakal Ki Deewani'
-
Fact Check : False
-
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
|