About: http://data.cimple.eu/claim-review/8a86ef03fff2775b5a86b18e07974f8ed05a9bbc4dc8c89d6bb59d6b     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായകൾ കൊലപ്പെടുത്തിയിട്ട് ഒരുമാസത്തിലേറെയായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നാല് വയസ്സുള്ള കുട്ടിയെ പേപ്പട്ടി ആക്രമിച്ചു. ഇത്തരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണങ്ങളേക്കുറിച്ചുള്ള വാർത്തകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസവും കേൾക്കാം. കോവളത്തെത്തിയ വിദേശവനിതയെ തെരുവുനായ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോ ഓസ്ട്രേലിയയിൽ നിന്നുള്ളതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം പ്രചാരത്തിലുള്ള വീഡിയോയുടെ കീഫ്രേയ്മ്സ് റിവേഴ്സ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചു. അന്വേഷണത്തിൽ സംഭവുമായി ബന്ധപ്പെട്ട ഒട്ടേറെ വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. വാർത്തകൾ പ്രകാരം ഓസ്ട്രേലിയയിലെ ക്വീന്സ്ലാന്ഡിലെ ഫ്രേസർ ദ്വീപിലാണ് (K'gari) സംഭവം നടന്നത്. വിനോദസഞ്ചാരിയായ ഫ്രഞ്ച് വനിതയ്ക്കാണ് ബീച്ചിൽവെച്ച് ദുരനുഭവം ഉണ്ടായത്. ക്വീന്സ്ലാന്ഡിലെ പരിസ്ഥിതി ശാസ്ത്ര വകുപ്പാണ് 2023 ജൂണിൽ വീഡിയോ പുറത്തുവിട്ടത്. ഓസ്ട്രേലിയയിലെ കാട്ടുനായ്ക്കളാണ് "ഡിങ്കോ". വീഡിയോയിൽ വനിതയെ ആക്രമിക്കുന്നത് ഡിങ്കോയാണ്. വിനോദ സഞ്ചാരികളെയും മറ്റ് ആൾക്കാരെയും നിരന്തരം ആക്രമിച്ച "ഡിങ്കോയെ" ദയാവധത്തിന് വിധേയമാക്കിയതായും വാർത്തകളിലുണ്ട്. . ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരത്തിലുള്ള വീഡിയോ കോവളത്ത് നിന്നുള്ളതല്ലെന്നും ഓസ്ട്രേലിയയിലെ ഫ്രേസർ ദ്വീപിൽ നിന്നുള്ളതാണെന്നും വ്യക്തം. കോവളത്തെത്തിയ വിദേശവനിതയെ തെരുവുനായ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചാരത്തിലുള്ള വീഡിയോ ഓസ്ട്രേലിയയിലെ ഫ്രേസർ ദ്വീപിൽ നിന്നുള്ളതാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software