About: http://data.cimple.eu/claim-review/8e48cdf3de4078f1c3840bc545340985bc7eeb47fb1d0d73536686fe     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • നടിയെ ആക്രമിച്ച കേസില് നടന് ദിലീപിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്കിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു എഡിജിപി എസ്.ശ്രീജിത്ത്. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ 2021 ഏപ്രില് മാസത്തില് അദ്ദേഹത്തെ ട്രാന്സ്പോര്ട്ട് കമ്മിഷണറായി സ്ഥലം മാറ്റുകയുണ്ടായി. ഈ സമയങ്ങളിലെല്ലാം എസ്.ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്ത്തകളും നിരവധിയുണ്ട്. എന്നാലിപ്പോള് അദ്ദേഹത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലാണ്. നായര് വിഭാഗങ്ങളെ പുകഴ്ത്തിയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും മുസ്ലീംങ്ങളെയും ഇകഴ്ത്തിയും എസ്.ശ്രീജിത്ത് നടത്തിയ പ്രസ്ഥാവന എന്ന രീതിയിലാണ് ഇത് പ്രചാരത്തിലുള്ളത്. ' IPS ആണ്.!? എന്ത് തേങ്ങയാണ് ഈ പറയുന്നത്? നായന്മാരുടെ രീതിയാണോ ബാക്കിയുള്ളവര് പിന്തുടര്ന്നത്? ഇതൊക്കെ കേട്ട് തല കുലുക്കേണ്ടി വരുന്ന വിദ്യാര്ത്ഥികളുടെ അവസ്ഥയാണ് കഷ്ടം! ' എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം തഴെ കാണാം. എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. എസ്.ശ്രീജിത്തിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്ന രീതിയില് പങ്കിട്ടിരിക്കുകയാണ്. AFWA അന്വേഷണം വീഡിയോ രൂപത്തിലും ഫോട്ടോ ആയിട്ടുമൊക്കെ ഈ അവകാശവാദം വ്യാപകമായി ഷെയര് ചെയ്യപ്പെടുന്നുണ്ട്. നിരവധി ഒണ്ലൈന് മാധ്യമങ്ങളും ശ്രീജിത്തിന്റെ പ്രസ്ഥാവനയുമായി ബന്ധപ്പെട്ട് വാര്ത്തകള് നല്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച യഥാര്ഥ വസ്തുത എന്തെന്നാണ് ഞങ്ങള് അന്വേഷിച്ചത്. പ്രചാരത്തിലുള്ള വീഡിയോ ഞങ്ങള് വിശദമായി പരിശോധിച്ചു. 'മരുമക്കത്തായത്തില് വിശ്വസിക്കുന്നവരെയെല്ലാം അപരിഷ്കൃതരായിട്ടാണ് ലോകം മുഴുവന് കാണുന്നത്. അതിന് വ്യത്യാസമുള്ള ഒരേ ഒരു ഭൂപ്രദേശം കേരളമാണ്. ഇവിടുത്തെ നായന്മാരാടോ.. ഈ ഡോമിനന്റ് കാസ്റ്റ് എന്ന ഒരു കണ്സപ്റ്റ് ഉണ്ട്. ആന്ദ്രൊപ്പോളജിയിലും സോഷ്യോലജിയിലുമൊക്കെ. ഡോമിനന്റ് കാസ്റ്റ്, ഇവിടുത്തെ ഡോമിനന്റ് കാസ്റ്റാരാ.... 'എന്നു തുടങ്ങുന്ന രണ്ട് മിനിട്ട് ദൈര്ഘ്യമുള്ള വീഡിയോയാണിത്. ഇതിന്റെ അവസാന ഭാഗത്താണ് ഡോമിനന്റ് കാസ്റ്റ് എന്നത് നായന്മാരാണെന്ന് അദ്ദേഹം പറയുന്നത്. 'തറവാട് എന്നത് നായര് കണ്സപ്റ്റാണ്. ഇവിടെ എല്ലാവരും ഇപ്പോള് അത് പറയും. നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ് എങ്കില് നമ്മള് ഇല്ലം എന്നോ മന എന്നോ പറയുമായിരുന്നു. ഇപ്പോള് ആശാരിമാര് പറയും തറവാടെന്ന്, ഈഴവര് പറയും തറവാടെന്ന് ഇപ്പോള് ദേ ഫിദ(പരിപാടിയില് പങ്കെടുത്ത മുസ്ലീംകുട്ടി) പറയുന്നതും തറവാടെന്നാണ്. എടോ നിങ്ങള്ക്ക് തറവാടുണ്ടോ. പ്രവാചകന് ജാതിയുണ്ടായിരുന്നോ... ' എന്നാണ് വീഡിയോയുടെ അവസാന ഭാഗം. വീഡിയോ വളരെ വ്യക്തത കുറഞ്ഞതാണ്. അതുകൊണ്ട് വലതുഭാഗത്ത് മുകളിലായി കാണുന്ന ലോഗോയിലെ വാചകങ്ങള് മനസിലാക്കാന് പ്രയാസമാണ്. തുടര്ന്ന് ഞങ്ങള് കീ വേര്ഡ് സെര്ച്ച് ചെയ്തപ്പോള് UPSC Kerala എന്ന യുട്യൂബ് പേജില് ഈ വീഡിയോ പങ്കിട്ടിട്ടുള്ളതായി കണ്ടെത്താനായി. സിവില് സര്വീസ് തയാറെടുപ്പ് നടത്തുന്ന ഒരു കൂട്ടായ്മയാണ് യുപിഎസസി കേരള. ഇവര് സംഘടിപ്പിച്ച Aspiranta-22 എന്ന പരിപാടിയില് ക്ഷണിതാവായി എഡിജിപി ശ്രീജിത് പങ്കെടുത്തപ്പോഴുള്ള പ്രസംഗമാണിതെന്ന് മനസിലാക്കാനായി. രണ്ട് ഭാഗങ്ങളായാണ് ഈ പരിപാടിയുടെ വീഡിയോ നല്കിയിട്ടുള്ളത്. ആദ്യ ഭാഗം പിരപാടിയുടെ തുടക്കമാണ്. ഇതില് എസ്.ശ്രീജിത്ത് സ്റ്റേജില് നിന്ന് പ്രസംഗിക്കുന്നത് കാണാനാകും. സിവില് സര്വീസില് അദ്ദേഹം എത്തിപ്പെട്ടതും പിന്നീട് ഉണ്ടായ അനുഭവങ്ങളുമാണ് വിവരിക്കുന്നത്. ആദ്യ ഭാഗത്തിന്റെ പൂര്ണ്ണരൂപം ഇവിടെ കാണാം. രണ്ടാം പകുതിയില് അദ്ദേഹം സദസിലേക്ക് ഇറങ്ങി വന്ന് വിദ്യാര്ഥികളുമായി ആശയ വിനിമയം നടത്തുന്നതാണ് കാണാനാകുന്നത്. വിദ്യാര്ഥികളുടെ ചോദ്യങ്ങള്ക്ക് അദ്ദേഹം നല്കുന്ന മറുപടയാണ് ഇതിലുള്ളത്. 1 മണിക്കൂര് 9 മിനിട്ട് ദൈര്ഘ്യമുള്ള വീഡിയോയില് സിവില് സര്വന്റിന് വേണ്ടുന്ന ഗുണം, മേല് ഉദ്യോഗസ്ഥരില് നിന്നുണ്ടായ അനുഭവം എന്നിങ്ങനെ നിരവധി ചോദ്യങ്ങള് കുട്ടികള് ചോദിക്കുന്നുണ്ട്. 33-ാമത്തെ മിനിട്ടില് പിഎച്ച്ഡി സ്കോളറായ ഒരു വിദ്യര്ഥിനിയുടെ ചോദ്യമാണ് അദ്ദേഹത്തിന്റെ ഇപ്പോള് വിവാദമായ പ്രസ്ഥാവനയ്ക്ക് ആധാരം. 2017ല് ഹോസ്റ്റലില് വച്ച് ഒരു സുഹൃത്തിനോട് ഒരു സാമൂഹിക വിരുദ്ധന് മോശമായി പെരുമാറിയെന്നും ആ സംഭവത്തിന് ഹോസ്റ്റല് വാര്ഡന് ഉള്പ്പെടെ നിരവധി സാക്ഷികള് ഉണ്ടായിരുന്നെങ്കിലും ആരും തുറന്നുപറയന് തയാറായില്ലെന്നുമാണ് പെണ്കുട്ടി പറഞ്ഞത്. സാക്ഷി പറയാന് തയാറായ മറ്റൊരു സുഹൃത്തിന് വളരെ മോശം അനുഭവം ഉണ്ടായെന്ന് പറയുമ്പോഴാണ് എസ്.ശ്രീജിത് മറുപടിയായി പുരുഷ കേന്ദ്രീകൃത സമൂഹത്തെക്കുറിച്ച് പറയുന്നത്. ഈ ചോദ്യം മുതലുള്ള ഭാഗം താഴെ കാണാം. എന്റെ പേരിലെ 'എസ്' എന്നത് എന്റെ അമ്മയുടെ പേരായ സുഭദ്രാമ്മയുടെ ചുരുക്കമാണെന്ന് ഇതില് അദ്ദേഹം പറയുന്നുണ്ട്. സിവില് സര്വീസില് കൂടുതലായി സ്ത്രീകള് കടന്നുവരേണ്ടതുണ്ടെന്നും പുരുഷാധിപത്യ സമൂഹമെന്ന കണ്സെപ്റ്റ് മാറണമെങ്കില് അത്തരം ചിന്തകള് മാറണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്. ജെന്റര് ന്യൂട്രല് ആശയത്തിലൂന്നി ഒരു സര്ക്കുലര് കേരള പൊലീസ് ഇറക്കിയ കഥയും വളരെ രസകരമായി അദ്ദേഹം വിദ്യാര്ഥികളുമായി പങ്കുവച്ചു. ഇത്തരത്തില് നിരവധി കാര്യങ്ങള് പറഞ്ഞു പോകുന്നതിനിടെ നടത്തിയ ഒരു പ്രസ്ഥാവനയാണ് ഇപ്പോള് വിവാദമായിട്ടുള്ളത്. അതേസമയം, അന്ന് എഡിജിപി പങ്കെടുത്ത പരിപാടിയില് അദ്ദേഹത്തിന്റെ ഈ പ്രസ്ഥാവന സംബന്ധിച്ച് എന്തെങ്കിലും വിവാദം ഉണ്ടായിരുന്നോ എന്നറിയാന് ഞങ്ങള് UPSC കേരള അധികൃതരെ ബന്ധപ്പെട്ടു. ' 2022 ല് നടന്ന പരിപാടിയിലാണ് എഡിജിപി എസ്.ശ്രീജിത്ത് പങ്കെടുത്തത്. അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു ആ പരിപാടി. കുട്ടികള് വളരെ ആസ്വദിച്ചാണ് അദ്ദേഹത്തിന്റെ ക്ലാസില് പങ്കെടുത്തത്. ഇത്തരത്തിലൊരു ജാതി-മത ചിന്തയോ മറ്റൊരു വര്ഗീയ പരാമര്ശമോ ഒന്നും തന്നെ അന്ന് ഉയര്ന്നില്ല. ഇത് വിവാദത്തിന് വേണ്ടി ആരോ ചെയ്തതാണ്. മുഴുവന് വീഡിയോയും കണ്ടാല് എല്ലാവരുടെയും തെറ്റിദ്ധാരണ മാറും' UPSC Kerala കോര്ഡിനേറ്റര് ശ്രീലക്ഷ്മി.എന് പ്രകാശ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. രണ്ട് മണിക്കൂറോളം ദൈര്ഘ്യമുള്ള സംഭാഷണത്തില് പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ കാഴ്ചപ്പാട് വിവരിക്കാനാണ് അദ്ദേഹം സോഷ്യോളജിയിലെ കാര്യങ്ങള് ഉദ്ധരിച്ചത്. മനു.എസ് പിള്ളയുടെ പുസ്കത്തെയും അദ്ദേഹം പരാമര്ശിക്കുന്നുണ്ട്. എസ് ശ്രീജിത്ത് ഉന്നയിച്ച വിഷയം ചരിത്രപരമായി തെറ്റാണോ എന്നറിയാന് ഞങ്ങള് വിഷയത്തില് വിദഗ്ധരായ ചിലരെയും ബന്ധപ്പെട്ടു. കൊച്ചി കോളെജിലെ ചരിത്ര വിഭാഗം മുന് അധ്യാപകനായിരുന്ന വേണുഗോപാല് ബി.മേനോനുമായി ഞങ്ങള് സംസാരിച്ചു. ' മുന് കാലങ്ങളില് ജാതീയമായ ഉച്ചനീചത്വങ്ങള് ഉണ്ടായിരുന്നു എന്നത് ചരിത്രപരമായ സത്യമാണല്ലോ? അന്നൊക്കെ ഡോമിനേറ്റ് ചെയ്തിരുന്നത് സവര്ണ്ണ വിഭാഗങ്ങളാണ്. പിന്നീട് ആ സ്ഥിതിയൊക്കെ മാറിയെങ്കിലും സവര്ണ്ണരുടെ പല കാര്യങ്ങളും മറ്റുള്ളവര് അനുകരിക്കുന്നുണ്ട്. ഡോമിനന്റ് കാസ്റ്റ് (പ്രബല വിഭാഗം)എന്ന പ്രയോഗം ഉരുത്തിരിഞ്ഞത് പ്രൊഫസര് എം.എന് ശ്രീനിവാസന്റെ ആശയത്തിലാണ്. അദ്ദേഹം ഇതുസംബന്ധിച്ച് വിശദമായ വിശകലനങ്ങള് നടത്തിയിട്ടുണ്ട്. ഡോമിനേറ്റ് കാസ്റ്റ് എല്ലായിടത്തും സവര്ണ്ണര് ആകില്ല എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാനിലുള്ള മീണ വിഭാഗങ്ങള് അവിടുത്തെ ഡോമിനേറ്റ് കാസ്റ്റാണ്. എന്നാലവര് സവര്ണ്ണരല്ല. സിവില് സര്വീസില് തന്നെ മീണ വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യം വളരെ വലുതാണ്. നമ്മുടെ കേരളത്തില് സവര്ണ്ണ വിഭാഗങ്ങളുടെ രീതികള് പിന്തുടരുന്ന ക്രിസ്ത്യന് വിഭാഗങ്ങളില്ലേ? ഇതൊക്കെ ഇത്തരത്തില് കോപ്പി ചെയ്യുന്നതാണ്. എഡിജിപി ശ്രീജിത്ത് പറഞ്ഞ കാര്യങ്ങളില് വസ്തുതാപരമായ തെറ്റില്ല. പിന്നെ സമൂഹമാധ്യമങ്ങളാണല്ലോ ഇക്കാലത്ത് എല്ലാം തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ മുഴുവന് സ്പീച്ചും ഞാന് കണ്ടിരുന്നു. അനാവശ്യമായ പ്രസ്ഥാവനയായി തോന്നിയില്ല. ' അദ്ദേഹം പറഞ്ഞു. കല്ലായി ഗവണ്മെന്റ് ഗണ്പത് എച്ച്എസ്എസിലെ സോഷ്യോളജി അധ്യാപകനായ ഷാഹുല് ഹമീദിനെയും ഞങ്ങള് ബന്ധപ്പെട്ടു. ' ഡോമിനേറ്റ് കാസ്റ്റ് എന്നത് എംഎന് ശ്രീനിവാസന്റെ ആശയത്തിലൂന്നിയുള്ള സങ്കല്പമാണ്. അത്തരമൊരു രീതി കേരളത്തില് മാത്രമല്ല ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. സംസ്കൃതവത്ക്കരണം എന്ന ആശയവും അദ്ദേഹം മുന്നോട്ടു വച്ചിരുന്നു. എന്നാല് എല്ലായിടത്തും സവര്ണ്ണരല്ല പ്രബല വിഭാഗം. ഒബിസിക്കാര് പ്രബലരായ എത്രസ്ഥലങ്ങള് നമ്മുടെ നാട്ടിലുണ്ട്?പ്രബലര് എന്ന് ഉദ്ദേശിക്കുന്നത് അവരുടെ എണ്ണത്തിനപ്പുറം സാമ്പത്തികമായും രാഷ്ട്രീയ സ്വാധീനത്തിലും മുന്നില് നില്ക്കുന്നവരെയാണ്. എല്ലാവരും മേല്ജാതിക്കാരെ അനുകരിക്കാന് ശ്രമിക്കുന്നുണ്ട്. അത് പണ്ട് മാത്രമല്ല, ഇപ്പോഴുമുണ്ട്. പണ്ടുകാലത്തെ നമ്പൂതിരി സമുദായങ്ങള് പുരുഷ കേന്ദ്രീകൃതമായിരുന്നു. എന്നാല് നായര് തറവാടുകള് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് നിലനിന്നിരുന്നത്. എന്നാല് അവരും സ്ത്രീകേന്ദ്രീകൃതമായിരുന്നില്ല മറിച്ച് matrilineal society ആയിരുന്നു. അവിടെ അച്ഛനായിരുന്നില്ല അമ്മാവനായിരുന്നു സ്ഥാനം. ഭരണം അവിടെയും പുരുഷന്മാരില് തന്നെ ആയിരുന്നു. എന്നാല് സ്ത്രീകള്ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പണ്ട് സവര്ണ്ണരെക്കാള് ജെന്റര് ന്യൂട്രലായിരുന്നത് കീഴ്ജാതിക്കാരായിരുന്നു. അവര് പാടത്തും പറമ്പിലും പുരുഷന്മാരോടൊത്ത് പണിയെടുത്തിരുന്നു. പുരുഷന്മാരെക്കാള് ഒന്നും കൊണ്ടും പിന്നിലായിരുന്നില്ല അന്നത്തെ പണിയെടുക്കുന്ന സ്ത്രീകള്. എഡിജിപി ശ്രീജിത്തിന്റെ പ്രസ്ഥാവന ഞാന് കേട്ടിട്ടില്ല, അദ്ദേഹം ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നും അറിയില്ല. പക്ഷേ ഡോമിനന്റ് കാസ്റ്റിനെ കുറിച്ചുള്ള നിര്വചനം ഇങ്ങനെയൊക്കെയാണ്. ' അദ്ദേഹം വ്യക്തമാക്കി. ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചാരത്തിലുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം. മുസ്ലീംങ്ങളെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും അവഹേളിച്ചു കൊണ്ട് എഡിജിപി എസ്.ശ്രീജിത്ത്. ഇത് 2022 ജൂലൈയില് നടന്ന Aspiranta 22 എന്ന സിവില് സര്വീസ് പഠന ക്ലാസാണ്. വിദ്യാര്ഥികളുടെ ചോദ്യങ്ങള്ക്കുള്ള മറുപടിയില് മുന്പ് കേരളത്തിലുണ്ടായിരുന്ന സ്ത്രീ കേന്ദ്രീകൃതമായ സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്ഥാവന തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software