About: http://data.cimple.eu/claim-review/94d62c00d981106dd17387d019084bbd7205e9715527b6a12b1537de     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വസ്തുതാ പരിശോധന : വൈറൽ വീഡിയോവിൽ കാണുന്നത് “കസേദി” തുരങ്കമല്ല, കേരളത്തിലെ കുതിരാൻ തുരങ്കമാകുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ വീഡിയോവിലുള്ളത് മുംബൈ -ഗോവ ഹൈവേയിൽ പുതുതായി തുറന്ന “കസേദി” തുരങ്കം അല്ലെന്നും കേരളത്തിലെ കുതിരാൻ തുരങ്കം ആണെന്നും വ്യക്തമായി. - By: Pragya Shukla - Published: Jul 9, 2022 at 01:27 PM - Updated: Jul 10, 2022 at 07:48 PM ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഒരു സംഘം ബൈക്ക് യാത്രികർ ഒരു തുരങ്കത്തിൽ പ്രവേശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ആൾ അവകാശപ്പെടുന്നത് ഇത് മുംബൈ -ഗോവ ഹൈവേയിൽ പുതുതായി തുറന്ന “കസേദി” തുരങ്കം ആണെന്നാകുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് തെറ്റിദ്ധാരണാജനകമാണെന്ന് വ്യക്തമായി. ഇത് കേരളത്തിലെ കുതിരാൻ തുരങ്കമാണ്. ഇതാണ് സമൂഹമാധ്യമങ്ങളിൽ തെറ്റായ അവകാശവാദവുമായി പങ്കുവെയ്ക്കപ്പെട്ടിട്ടുള്ളത്. അവകാശവാദം: ഫേസ്ബുക്ക് യൂസർ വിശാൽ യശ്വന്ത് നായക് ഈ വീഡിയോ പങ്ക്വെച്ഹച്ചുകൊണ്ട് എഴുതുന്നു:” മുംബൈ -ഗോവ ഹൈവേയിൽ പുതുതായി തുറന്ന “കസേദി” തുരങ്കം.” ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണം. അന്വേഷണം: ഈ വൈറൽ വീഡിയോയുടെ സത്യാവസ്ഥ അറിയാൻ പ്രസ്തുത വീഡിയോയുടെ ഒട്ടേറെ ഗ്രാബുകൾ എക്സ്ട്രാക്ട് ചെയ്ത് ഗൂഗിൾ റിവേഴ്സ് ഇമേജ് വഴി സെർച്ച് ചെയ്തു.Indian Roadie എന്ന പേരിലുള്ള ഒരു ട്വിറ്റര് അക്കൗണ്ടിൽ ഞങ്ങൾ ഈ വീഡിയോ കണ്ടു. ഓഗസ്ററ്,7 2021-ൽ ആണ് അത് അപ്ലോഡ് ചെയ്തിട്ടുള്ളത്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ: ” #NH47 -ൽ തൃശ്ശൂരിനെയും പാലക്കാടിനെയും ബന്ധിപ്പിക്കുന്ന, ഓഗസ്ററ്, 2021 `-ൽ തുറന്ന കുതിരാൻ തുരങ്കം.” #IndianRoadieInfrastructureProjects ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി. നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( എൻ എച്ച് എ ഐ) ഔദ്യോഗിക ട്വിറ്റര് ഹാന്ഡിലിൽ ചില ചിത്രങ്ങൾ ഞങ്ങൾ കണ്ടെത്തി. അത് വൈറൽ വീഡിയോവിലെ ദൃശ്യങ്ങളുടെ അതേപോലെ ഉള്ളവയായിരുന്നു. അന്വേഷണത്തിനിടയിൽ പ്രസാർ ഭാരതി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റര് ഹാന്ഡിലിൽ ഓഗസ്ററ്,1, 2021-ൽ കുതിരാൻ തുരങ്കത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്തത് കണ്ടെത്തി. ആ വീഡിയോവിലും വൈറൽ വീഡിയോവിലെ അതേ ദൃശ്യങ്ങൾ തന്നെ ആയിരുന്നു. കുതിരാൻ തുരങ്കത്തിന്റെ വീഡിയോ കേന്ദ്രമന്ത്രി നിതിൻ ഖഡ്കരിയും ഷെയർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കേരളത്തിൽനിന്നുള്ള ജേണലിസ്റ്റ് ജാക്സൺ ഗോമസിനെ ബന്ധപ്പെട്ടു. പ്രസ്തുത വീഡിയോ അദ്ദേഹവുമായി ഷെയർ ചെയ്തപ്പോൾ അത് കേരളത്തിലെ കുതിരാൻ തുരങ്കത്തിന്റേതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തൃശ്ശൂരിനെയും പാലക്കാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കമാണിത്. അന്വേഷണത്തിന്റെ അവസാന ഘട്ടമായി വിശ്വാസ് ന്യൂസ് ഈ വീഡിയോ ഷെയർ ചെയ്ത ആളുടെ പ്രൊഫൈൽ പശ്ചാത്തലം പരിശോധിച്ചു. പ്രസ്തുത യൂസർക്ക് ഫേസ്ബുക്കിൽ 3,244 സുഹൃത്തുക്കൾ ഉണ്ടെന്ന് വ്യക്തമായി. വിശാൽ യശ്വന്ത് നായക് മുംബൈ നിവാസിയാണെന്നും മനസ്സിലായി. निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ വീഡിയോവിലുള്ളത് മുംബൈ -ഗോവ ഹൈവേയിൽ പുതുതായി തുറന്ന “കസേദി” തുരങ്കം അല്ലെന്നും കേരളത്തിലെ കുതിരാൻ തുരങ്കം ആണെന്നും വ്യക്തമായി. - Claim Review : മുംബൈ -ഗോവ ഹൈവേയിൽ പുതുതായി തുറന്ന - Claimed By : വിശാൽ യശ്വന്ത് നായക് - Fact Check : Misleading Know the truth! If you have any doubts about any information or a rumor, do let us know! Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software