തമിഴ്നാട്ടില് നടന്ന ആര്എസ്എസ് റൂട്ട് മാര്ച്ചിന്റെ ചിത്രമാണോ ഇത്? വസ്തുത അറിയാം..
വിവരണം
വിജയദശമിയോട് അനുബന്ധിച്ച് ആര്എസ്എസ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പദസഞ്ചലന (റൂട്ട് മാര്ച്ച്) റാലികള് നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടില് സംഘടിപ്പിച്ച റൂട്ട് മാര്ച്ച് എന്ന പേരില് ഒരു ചിത്രം സമൂഹമാധ്യമങ്ങളില് ഇപ്പോള് വൈറലായി പ്രചിക്കുകയാണ്. ആര്എസ്എസ് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു തമിഴ്നാടൻ കാഴ്ച ഇന്ന് തമിഴ്നാട്ടിൽ നടന്ന RSS റൂട്ട് മാർച്ചുകളിൽ ഒന്ന് എന്ന തലക്കെട്ട് നല്കിയാണ് ചിത്രം പ്രചരിക്കുന്നത്. അശോകന് പട്ടാലി എന്ന വ്യക്തിയുടെ പ്രൊഫൈലില് നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം -
|Facebook Post
|Archived Screenshot
എന്നാല് യഥാര്ത്ഥത്തില് ചിത്രത്തിലുള്ളത് ആര്എസ്എസ് തമിഴ്നാട്ടില് നടത്തിയ റൂട്ട് മാര്ച്ചാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ഗൂഗിള് ലെന്സ് ഉപയോഗിച്ച് സെര്ച്ച് ചെയ്തതില് നിന്നും ഇതെ ചിത്രം എക്സില് പങ്കുവെച്ചതായി കണ്ടെത്താന് കഴിഞ്ഞു. ആര്എസ്എസ് സംഘടനയായ പ്രജ്ഞ പ്രവാഹിന്റെ ദേശീയ കണ്വീനര് ജെ.നന്ദകുമാറാണ് ചിത്രം എക്സില് പങ്കുവെച്ചിരിക്കുന്നത്. Trivandrum Mahanagar Route March on Vijayadashmi yesterday എന്നതാണ് പോസ്റ്റിന് നല്കിയിരിക്കുന്ന തലക്കെട്ട്. അതയാത് തിരുവനന്തപുരത്ത് നടന്ന റൂട്ട് മാര്ച്ചിന്റെ ചിത്രമാണെന്നതാണ് വസ്തുത.
പ്രജ്ഞ പ്രവാഹ് ദേശീയ കണ്വീനര് ജെ.നന്ദകുമാര് പങ്കുവെച്ച എക്സ് പോസ്റ്റ് -
|Archived Screenshot
ഗൂഗിള് മാപ്പില് നിന്നും റൂട്ട് മാര്ച്ചിലെ അതെ സ്ഥലം തിരുവനന്തപുരം എല്എംഎസ് അട്ടക്കുളങ്ങര റോഡ് ആണെന്നും സ്ഥിരീകരിക്കാന് കഴിഞ്ഞിട്ടുണ്ട്.
ഗൂഗിള് മാപ്പില് എല്എംഎസ് അട്ടക്കുളങ്ങര റോഡിന്റെ സ്ട്രീറ്റ് വ്യൂ കാണാം -
നിഗമനം
തിരുവനന്തപുരത്ത് ആര്എസ്എസ് സംഘടിപ്പിച്ച റൂട്ട് മാര്ച്ചിന്റെ ചിത്രമാണ് തമിഴ്നാട്ടിലേതെന്ന പേരില് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Sources
Malayalam
https://malayalam.factcrescendo.com/