schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
”അതൊക്കെ ഞങ്ങളുടെ യുപി യിലെ സ്കൂളിലെ പോഷകബാല്യം. രണ്ട് ഉണക്ക ചപ്പാത്തിയും ഒരു നുള്ള് ഉപ്പും,” എന്നാണ് വിഡീയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് പറയുന്നത്. Sujith Alappuzha എന്ന ഐഡിയിൽ നിന്നുള്ള വീഡീയോ ഞങ്ങൾ കാണുമ്പോൾ 2.8 k ഷെയറുകൾ ഉണ്ടായിരുന്നു.
പോരാട്ടം ഷാജീ പോരാട്ടം ഷാജീ എന്ന ഐഡിയിൽ നിന്നുള്ള വീഡീയോ ഞങ്ങൾ കാണുമ്പോൾ അതിന് 134 ഷെയറുകൾ ഉണ്ടായിരുന്നു.
Sunil Santhakumar Sunil Santhakumar എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 25 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഞങ്ങൾ കാണുമ്പോൾ,Aboobackar Siddique എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന് 5 ഷെയറുകൾ ഉണ്ടായിരുന്നു.
കേന്ദ്രസർക്കാരിന്റെ “അക്ഷയ പാത്ര ” പദ്ധതിയാണ് ,സംസ്ഥാന സർക്കാർ പേര് മാറ്റി “പോഷക ബാല്യം ” എന്ന പേരിൽ
മുട്ടയും, പാലും കൊടുക്കുന്നത് എന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ബിജെപി അനുകൂല പ്രൊഫൈലുകളിൽ നിന്നും ഷെയർ ചെയ്തപ്പോൾ അതിന് മറുപടിയായാണ് ഈ പോസ്റ്റുകൾ ഇടതുപക്ഷ അനുകൂല പ്രൊഫൈലുകളിൽ നിന്നും ഷെയർ ചെയ്തതത്. പോഷക ബാല്യം പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരുമായി ബന്ധമില്ല എന്ന് വ്യക്തമാക്കുന്ന ഫാക്ട് ചെക്ക് മുൻപ് ഞങ്ങൾ ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്ക്കാര് അംഗന്വാടികള് വഴി ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഗര്ഭിണികള്ക്കും കുട്ടികള്ക്കും വേണ്ടത്ര പോഷകാഹാരങ്ങള് എത്തിക്കുകയാണ് അതിന്റെ ലക്ഷ്യം. വനിത ശിശു ക്ഷേമ വകുപ്പിന്റെ വെബ്സെറ്റിലെ വിവര പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് സപ്ലിമെന്ററി പോഷകാഹാര പദ്ധതി നടപ്പിലാക്കുന്നത്. ആറുമാസം മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക് ടേക്ക് ഹോം റേഷനായി മാസത്തിൽ രണ്ടുതവണ അമൃതം ന്യൂട്രിമിക്സ് എന്ന പോഷകപ്പൊടി നൽകുന്നു. അങ്കണവാടികളിൽ വരുന്ന 3 വയസ് മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്ക് രാവിലെ ലഘുഭക്ഷണം, ഉച്ചഭക്ഷണം, പൊതു ഭക്ഷണം (25 ദിവസം) എന്നിവ നൽകും. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾക്കനുസൃതമായി റേഷൻ വീട്ടിലേക്ക് കൊണ്ടുപോകുന്നു.” ആ പദ്ധതിയ്ക്ക് എന്തെങ്കിലും പ്രത്യേകമായ മെനു കേരളത്തിലെ അംഗൻവാടികൾക്ക് നിലവിലില്ല.
പക്ഷേ കേരള സര്ക്കാര് നടപ്പാക്കിയ പോഷക ബാല്യം, സംസ്ഥാന ബജറ്റില് ഉള്പ്പെടുത്തിയിട്ടുള്ള പ്രത്യേക പദ്ധതിയാണ്. അംഗനവാടി കുട്ടികള്ക്ക് ആഴ്ചയില് രണ്ട് ദിവസം മുട്ടയും പാലും നല്കുന്ന പദ്ധതിക്കായി 61.5 കോടി രൂപ അനുവദിച്ചതായി കേരളം സർക്കാരിന്റെ ബഡ്ജറ്റ് രേഖകളും വ്യക്തമാക്കുന്നുണ്ട് ഇത്തവണത്തെ ബഡ്ജറ്റ് പ്രസംഗത്തിലെ 400-ാമത്തൈ നമ്പരായി ഇത് കൊടുത്തിട്ടുണ്ട്.
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രെമുകളായി വിഭജിച്ചു. അപ്പോൾ ഇന്ത്യ ടുഡേ ഓഗസ്റ്റ് 23 2019 ൽ യുപിയിലെ മിർസാപൂരിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതി പ്രകാരം റൊട്ടിയും ഉപ്പും വിളമ്പി എന്ന പേരിൽ പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോർട്ട് കിട്ടി.
യുപിയിലെ മിർസാപൂരിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതി പ്രകാരം റൊട്ടിയും ഉപ്പും വിളമ്പി എന്നുള്ള ഈ വാർത്ത ഓഗസ്റ്റ് 27 2019 ൽ ന്യൂസ് 18 നും കൊടുത്തിട്ടുണ്ട്.
ഈ സംഭവത്തിൽ ജമാൽപൂർ ബ്ലോക്കിന് കീഴിലുള്ള സിയൂർ പ്രൈമറി സ്കൂളിലെ രണ്ട് അധ്യാപകരെ അധികാരികൾ സസ്പെൻഡ് ചെയ്തു, എന്ന വാർത്ത ഓഗസ്റ്റ് 23, 2019ന് ബിസിനസ്സ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിർസാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ പവൻ ജയ്സ്വാളിനെതിരെ,ഈ സംഭവമായി ബന്ധപ്പെട്ട്, യുപി പോലീസ് ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസെടുത്തതായി 2019 സെപ്തംബർ 3 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ” സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണമായി ഉപ്പ് ചേർത്ത റൊട്ടി കഴിക്കുന്നത് കാണിക്കുന്ന വീഡീയോ ഷൂട്ട് ചെയ്തതിനാണ്,” എന്ന് റിപ്പോർട്ട് പറയുന്നു
യുപി സ്കൂളിൽ ഉപ്പിനൊപ്പം റൊട്ടി ഉച്ചഭക്ഷണമായി വിളമ്പിയ വീഡീയോ 2019ലേതാണ്. ഉച്ചഭക്ഷണ വിതരണത്തിൽ വീഴ്ച വരുത്തിയ തുടർന്ന് സ്കൂളിലെ അന്ന് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു.
വായിക്കാം: ബസ്സിനും വളളത്തിനും ഒരുമിച്ച് പോകാവുന്ന റോഡ് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം 2015 മുതൽ പ്രചാരത്തിൽ ഉണ്ട്
Sources
News report in Indian Today on August 23,2019
News report in News I8 on August 27,2019
News report in Times of India on September 3,2019
News report in Business standard on August 23,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്
|