schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)
T20 വേൾഡ് കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം പാകിസ്ഥാൻകാരൻ തന്റെ ടെലിവിഷൻ സെറ്റ് തകർത്തു എന്ന ഫേസ്ബുക്ക് പോസ്റ്റ്.
വൈറൽ വീഡിയോയുടെ കീഫ്രെയിമുകളിൽ ഞങ്ങൾ Google റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അത് 2017 മാർച്ച് 18-ന് SPORTbible-ന്റെ വെരിഫൈഡ് അക്കൗണ്ടിൽ ഫേസ്ബുക്ക് പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. “ഫുട്ബോൾ മത്സരം കാണുന്നതിനിടയിൽ മറച്ചുവെച്ച റിമോട്ട് ഉപയോഗിച്ച് ടിവി ഓണും ഓഫും ആക്കി ഒരു ഭാര്യ ഭർത്താവിനെ കളിയാക്കുന്നു. ടാഗിംഗ് നേടൂ!” എന്നാണ് പോസ്റ്റ് പറയുന്നത്.
ഫേസ്ബുക്ക് വീഡിയോയുടെ കീഫ്രെയിമുകളും വൈറൽ ക്ലിപ്പിന്റെ ഫ്രെയിമുകളും താരതമ്യം ചെയ്തപ്പോൾ , രണ്ട് ഫൂട്ടേജുകളും ഒരേ സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് നിഗമനത്തിൽ ഞങ്ങൾ എത്തി. വൈറൽ ക്ലിപ്പിൽ ഒരു ക്രിക്കറ്റ് മത്സരം ടിവി സ്ക്രീനിൽ സംപ്രേeക്ഷണം ചെയ്യുന്നത് കാണാം. അതേസമയം ഫേസ്ബുക്ക് വീഡിയോ ഒരു സോക്കർ ഗെയിമിന്റെ ദൃശ്യങ്ങൾ കാണിക്കുന്നു.
ഇത് സൂചനയായി എടുത്ത് ഞങ്ങൾ Googleൽ, “Football fan,” “smashes TV,” “prank” “on and off” എന്നീ വാക്കുകൾ ഉപയോഗിച്ച് ഒരു കീവേഡ് സേർച്ച് നടത്തി. അത് Mirrorന്റെ 2016 ജൂൺ 16-ന് ‘യൂറോ 2016 ഫുട്ബോൾ ട്രോളുകൾ’ എന്ന തലക്കെട്ടിൽ ഉള്ള റിപ്പോർട്ടിലേക്ക് നയിച്ചു. ‘നിർണായക മത്സരത്തിനിടെ ഭർത്താവിനെ ഒരു സ്ത്രീ വളരെ മോശമായി ട്രോളി. ഭർത്താവ് അവരുടെ ടിവി തകർത്തു.’ എന്ന് വൈറൽ വീഡിയോയിൽ നിന്നുള്ള സ്റ്റില്ലുകൾ പ്രദർശിപ്പിച്ചു കൊണ്ട് റിപ്പോർട്ട് വിശദീകരിച്ചു. “ഒരു തുർക്കി വെബ്സൈറ്റ് കൊടുത്ത വിവരം അനുസരിച്ച് ആദം ഇസെറ്റ് എന്ന പേരുള്ള ആ മനുഷ്യനോട് ഭാര്യ കളിയെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോൾ അവരെ അപമാനിച്ചു. അതിൽ വളരെ അധികം ദേഷ്യം വന്ന സ്ത്രി തന്റെ ഫോണിൽ ഒരു റിമോട്ട് കൺട്രോൾ സജ്ജീകരിച്ചു. അത് ഉപയോഗിച്ച് മുറിയിൽ ഇല്ലാത്തപ്പോൾ പോലും സ്ത്രീയ്ക്ക് അവരുടെ ടെലിവിഷനിലെ ചാനൽ മാറ്റാൻ കഴിയും. ഇതിനെ തുടർന്ന് ആ മനുഷ്യന്റെ സമനില തെറ്റി. അവരുടെ സ്വീകരണമുറിയിലെ ഒരു ഒളി ക്യാമറയിൽ അവൾ ഇതെല്ലാം പകർത്തി. കഴിഞ്ഞ ഞായറാഴ്ച തുർക്കി-ക്രൊയേഷ്യ ടീമുകളും ഏറ്റുമുട്ടിയ യൂറോ 2016 മത്സരം ആദം കാണുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്,” റിപ്പോർട്ട് പറയുന്നു.
2016 ജൂൺ 16-ലെDaily Mail റിപ്പോർറ്റിലും, “യൂറോ 2016 ഗെയിം കാണാൻ ശ്രമിക്കുമ്പോൾ ടിവി ആവർത്തിച്ച് ഓഫാക്കി ഭാര്യ അവനെ പരിഹസിച്ചതിന് ശേഷം,”ഒരു ടർക്കിഷ് ഫുട്ബോൾ ആരാധകൻ തന്റെ ടെലിവിഷൻ സെറ്റ് അടിച്ചുതകർക്കുന്ന വീഡിയോയും ഉണ്ടായിരുന്നു.
ഈ ദൃശ്യങ്ങളിലെല്ലാം പുരുഷൻ ഒരു ഫുട്ബോൾ മത്സരം കാണുന്നത് വ്യക്തമാണ്. വൈറൽ വീഡിയോ അവകാശപ്പെടുന്നത് പോലെ അയാൾ കാണുന്നത് T20 വേൾഡ് കപ്പ് ക്രിക്കറ്റ് കളിയല്ല. വീഡിയോയിൽ കാണുന്നയാൾ യഥാർത്ഥത്തിൽ ഒരു ടർക്കിഷ് ഫുട്ബോൾ ആരാധകനാണെന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തം. ഒരു യൂറോ 2016 മത്സരം കാണാൻ ശ്രമിക്കുന്നതിനിടയിൽ ടെലിവിഷൻ സെറ്റ് ഓണാക്കിയും ഓഫാക്കിയും തന്റെ പങ്കാളി തമാശ കാണിച്ചപ്പോൾ ദേഷ്യം വന്ന അയാൾ ടിവി തകർക്കുകയായിരുന്നു.
ഒരു മത്സരം കാണുന്നതിനിടെ ഒരാൾ ടിവി സെറ്റ് തകർക്കുന്നതായി കാണിക്കുന്ന വൈറലായ വീഡിയോ ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്നും അതിന് അടുത്തിടെ നടന്ന T20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയോട് പാകിസ്ഥാൻ തോൽവിയുമായി ബന്ധമില്ലെന്നും വ്യക്തമാണ്. യഥാർത്ഥത്തിൽ ഒരു തുർക്കിക്കാരൻ ഒരു ഫുട്ബോൾ മത്സരം കാണാൻ ശ്രമിക്കുന്ന ഈ വീഡിയോ 2016യിലേത്താണ്. ഇതിൽ നീന്നെല്ലാം T20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം പാക് ആരാധകൻ ടിവി തകർക്കുന്നത് എന്ന പേരിൽ വൈറലാവുന്ന വീഡിയോയിലെ അവകാശവാദം തെറ്റാണ് എന്ന് മനസിലാവും.
Facebook Post By SPORTbible, Dated March 18, 2017
Report By Mirror, Dated June 16, 2016
Report By Daily Mail, Dated June 16, 2016
Self Analysis
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|