schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
Claim: ആര്‍എസ്എസിന്റെ കാവി പതാക തലയില്‍ കെട്ടി ജെയ്കിന് വേണ്ടി പാട്ടു പാടി വോട്ടു ചോദിക്കുന്നു.
Fact: ചുവന്ന നിറത്തിലുള്ള സ്കാര്‍ഫാണ് തലയില്‍ ഡിവൈഎഫ്ഐക്കാർ കെട്ടിയിട്ടുള്ളത്.
സെപ്റ്റംബർ 3,2023 ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം അവസാനിച്ചിരുന്നു. ഇന്ന് (സെപ്റ്റംബർ 5,2023) തിരഞ്ഞെടുപ്പ് നടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ കോൺഗ്രസ്സ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും സിപിഎം സ്ഥാനാർത്ഥി ജൈക് സി തോമസുമാണ് മത്സരിക്കുന്നത്.
ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി.
കാവി പതാക തലയില്‍ കെട്ടി ജെയ്കിന് വേണ്ടി വോട്ട് ചോദിക്കുന്നുവെന്ന രീതിയിൽ ഒരു പോസ്റ്റ് ഈ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്. പുതുപ്പള്ളിയില്‍ എത്തിയപ്പോഴേക്കും ചുവപ്പ് നരച്ചു കാവിയായി” എന്നുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റ്. “ആര്‍എസ്എസ് ഗണഗീതത്തിന്റെ താളത്തില്‍ ജെയ്കിന് വേണ്ടി പാട്ടുപാടി വോട്ടു ചോദിച്ച് പ്രവര്‍ത്തകര്‍” എന്ന മീഡിയവണിന്റെ വീഡിയോയ്ക്കൊപ്പമാണ് പോസ്റ്റ്.
INC Online എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 73 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ Cyber Congress എന്ന ഐഡിയിൽ നിന്നും 43 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ അല്ലിത്
ഞങ്ങൾ പ്രചരിക്കുന്ന പോസ്റ്റിനായി മീഡിയവണിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ സേർച്ച് ചെയ്തു. അപ്പോൾ,”ജെയ്കിന് വേണ്ടി പാട്ടുപാടി വോട്ട്ചോദിച്ച് പ്രവർത്തകർ,” എന്ന തലക്കെട്ടിനൊപ്പം ഈ വീഡിയോ കിട്ടി. സെപ്റ്റംബർ 23,2023നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് ഞങ്ങള്‍ മീഡിയ വണ്‍ പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററി പരിശോധിച്ചു. അപ്പോൾ പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ആര്‍എസ്എസ് ഗണഗീതത്തിന്റെ താളത്തില്‍ ജെയ്കിന് വേണ്ടി പാട്ടുപാടി വോട്ടു ചോദിച്ച് പ്രവര്‍ത്തകര്‍ എന്നാണ് ആദ്യം കുറിപ്പിലുണ്ടായിരുന്നത്. പിന്നീട് പോസ്റ്റ് തിരുത്തി. പക്ഷേ, ആദ്യത്തെ കുറിപ്പാണ് പോസ്റ്റുകൾക്കൊപ്പമുള്ള മീഡിയവൺ വീഡിയോയിൽ ഉള്ളത്.
തുടർന്നുള്ള തിരച്ചിലിൽ മീഡിയവൺ അന്നേ ദിവസം തന്നെ കൊടുത്ത ഒരു ന്യൂസ്കാർഡ് ശ്രദ്ധയിൽ വന്നു. “പാട്ടുപാടുന്ന യുവാക്കളുടെ തലയില്‍കെട്ടിയ ചുവപ്പ് റിബണിന്റെ നിറം മാറിയത് ക്യാമറയിലെ സാങ്കേതിക തകരാർ കൊണ്ടാണെന്നും ബോധപൂര്‍വമല്ലെന്നും,” മീഡിയ വണ്‍ എഡിറ്റര്‍ വിശദീകരിക്കുന്നതാണ് ന്യൂസ്കാർഡിൽ ഉള്ളത്.
“ഫേസ്ബുക്കിൽ മാത്രം ഇതിന്റെ തലക്കെട്ട്, ആര്‍എസ്എസ് ഗണഗീതത്തിന്റെ താളത്തില്‍ പാട്ട് പാടി, എന്ന് നല്‍കിയത് ശ്രദ്ധയില്‍ വന്നു. ഇത് തെറ്റായ താരത്മ്യമാണ് എന്ന് മനസ്സിലാക്കി, ശ്രദ്ധയിൽപെട്ടയുടൻ തന്നെ നീക്കം ചെയ്തു. ഈ തലക്കെട്ട് കൊടുക്കാനിടയായതെങ്ങനെയെന്ന് ഗൗരവപൂർവം അന്വേഷിക്കുന്നുണ്ടെന്നും,”പോസ്റ്റ് പറയുന്നു.
സെപ്റ്റംബർ 23,2023ന്, 24 ന്യൂസ് പങ്കുവെച്ച വീഡിയോയിൽ നിന്നും ചുവന്ന തലകെട്ടാണ് പാട്ട് പാടുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ധരിച്ചിരിക്കുന്നത് എന്ന് മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: വൈറലായ ഭൂമിയുടെ ദൃശ്യങ്ങൾ ചന്ദ്രയാനിൽ നിന്നുള്ളതല്ല
ചുവന്ന നിറത്തിലുള്ള സ്കാര്‍ഫാണ് പാട്ട് പാടുന്ന ഡിവൈഎഫ്ഐക്കാർ തലയിൽ കെട്ടിയിട്ടുള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. ക്യാമറയിലെ സാങ്കേതിക തകരാർ കൊണ്ട് അത് കാവി നിറമായി തോന്നിച്ചതാണ്.
Sources
Facebook video by Mediaone TV on September 3,2023
Facebook post by Mediaone TV on September 3,2023
Facebook post by 24 news on September 3,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|