schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
സ്റ്റേഡിയത്തിലേക്ക് ഫുട്ബോളുമായി ഡ്രോണിൽ ഒരാൾ വരുന്ന വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. സൗദി അറേബ്യയുടെ പതാക കൈയ്യിലുള്ള ഒരു വ്യക്തി ഡ്രോണിൽ സ്റ്റേഡിയത്തിലേക്ക് വന്നിറങ്ങുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തുടർന്ന് അയാൾ ഫുട്ബോൾ റഫറിയുടെ കൈയ്യിൽ കൊടുക്കുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്.
”ഗ്രൗണ്ടിൽ പറന്നുവന്ന് കളിക്കേണ്ട പന്തുമായി സൗദി പൗരൻ!,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം. ഈ ദൃശ്യം എവിടെ നിന്നുള്ളതാണ് എന്നോ എന്ന് ഉള്ളതാണ് എന്നോ വിവരണത്തിൽ ഒന്നും പറയുന്നില്ല. അത് കൊണ്ട് വീഡിയോ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ നിന്നാണ് എന്ന് സംശയിക്കാൻ സാധ്യത കാണുന്നുണ്ട്. Abubaker Vettom എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ, ഞങ്ങൾ കാണും വരെ 8.5k പേർ ഇത് ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ കാണുമ്പോൾ,ഗഫൂർ ഷിഫാൻ എന്ന ഐഡിയിൽ നിന്നും 187 പേർ ഇത് ഷെയർ ചെയ്തിട്ടുണ്ട്.
Nazir Moosa Marakkar എന്ന ഐഡിയിൽ നിന്നും 36 പേർ ഞങ്ങൾ കാണും വരെ ഇത് ചെയ്തിട്ടുണ്ട്.
Dasthakeer Dilfa എന്ന ഐഡിയിൽ നിന്നും 20 പേർ ഞങ്ങൾ കാണും വരെ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
സ്റ്റേഡിയത്തിലേക്ക് ഫുട്ബോളുമായി ഡ്രോണിൽ ഒരാൾ വരുന്ന ഈ വീഡിയോ ഞങ്ങൾ ആദ്യം ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. തുടർന്ന് റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. മേയ് 2, 2019 ൽ AD Sports എന്ന യൂട്യൂബ് ചാനൽ അറബി കാപ്ഷനോട് കൂടി ഫുട്ബോൾ മത്സരത്തിന്റെ വീഡിയോയുടെ 3 മിനിറ്റ് 25 സെക്കൻഡ് മുതൽ 3 മിനിറ്റ് 48 സെക്കൻഡ് വരെയുള്ള ഭാഗത്ത് ഇപ്പോൾ വൈറലായ വീഡിയോയിലെ ദൃശ്യങ്ങൾ കാണാം. തത്സമയ സംപ്രേക്ഷണം. “അൽ-ഇത്തിഹാദ്, അൽ-താവൂൺ എന്നീ ടീമുകൾ തമ്മിലുള്ള ഫൈനൽ,” എന്നാണ് ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ സഹായത്തോടെ AD Sportsന്റെ വീഡിയോയോടൊപ്പമുള്ള വിവരണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ ഞങ്ങൾക്ക് കിട്ടിയ വിവരണം.
തുടർന്നുള്ള തിരച്ചിലിൽ Sultan hamdi എന്ന ഐഡിയിൽനിന്നും മെയ് 3,2019 ൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കിട്ടി. “2019ലെ സൗദി കിംഗ് കപ്പ് ഫൈനൽ മത്സരത്തിനായി ഡ്രോണിൽ ഒരാൾ സ്റ്റേഡിയത്തിൽ പന്ത് എത്തിച്ചു. ഇത് ഒരു മാർവൽ സിനിമയിൽ നിന്നുള്ള ഒരു രംഗം പോലെ തോന്നാം. പക്ഷേ ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. ഇന്നലെ വ്യാഴാഴ്ച സൗദി കിംഗ് കപ്പ് ഫൈനലിൽ, റഫറിക്ക് ഫുട്ബോൾ കൈമാറാൻ ഒരാൾ ഡ്രോണിൽ ഒരാൾ ആകാശത്തിലൂടെ പറന്നു. ഇത്തിഹാദ് – താവൂൺ അൽ റിയാദ് ഫൈനൽ മത്സരത്തിന് തുടക്കമിടാനാണ് ഒരു ഡ്രോണിൽ ഒരാൾ പറന്നത്.”
Viral vids! എന്ന ചാനൽ എന്ന ചാനൽ, “സൗദി അറേബ്യയിൽ ഡ്രോൺ ഉപയോഗിച്ച് പന്ത് എത്തിക്കുന്ന മനുഷ്യൻ,” എന്ന വിവരണത്തോടെ മേയ് 4,2019 ൽ ഈ വീഡിയോ കൊടുത്തിട്ടുണ്ട്.
മേയ് 2 ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ അറബ് ന്യൂസ്, 2019ലെ സൗദി കിംഗ് കപ്പ് ഫൈനൽ മത്സരത്തിന്റെ വാർത്ത കൊടുത്തിട്ടുണ്ട്. “റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽനടന്ന ഫൈനലിൽ അൽ-ഇത്തിഹാദിനെ 2-1 ന് തോൽപ്പിച്ച് അൽ-താവൂൺ വിജയിച്ചിരുന്നു.സൽമാൻ രാജാവ് ടൂർണമെന്റിലെ ഫൈനൽ അതിഥിയായി എത്തി കപ്പ് അൽ-താവൂണിന് സമ്മാനിച്ചു.തങ്ങളുടെ ആദ്യത്തെ മേജർ ചാമ്പ്യൻഷിപ്പ് നേടിയ താവൂൺ, രാജ്യത്തെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകളായ അൽ-ഹിലാൽ, ഇത്തിഹാദ് എന്നിവയെ പരാജയപ്പെടുത്തി. ഫൈനലിലേക്കുള്ള വഴിയിൽ അൽ-താവൂൺ ഒരു ഗോൾ പോലും വഴങ്ങിയില്ല,” എന്നാണ് വാർത്ത പറയുന്നത്.
വായിക്കാം:ഖുറാൻ പാരായണത്തിന്റെ വീഡിയോ ഫിഫ ലോകകപ്പ് 2022 ഉദ്ഘാടനത്തിന്റെതല്ല
2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലേതല്ല സ്റ്റേഡിയത്തിലേക്ക് ഫുട്ബോളുമായി ഡ്രോണിൽ ഒരാൾ വരുന്ന വീഡിയോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആ വീഡിയോ 2019ലെ സൗദി കിംഗ് കപ്പ് ഫൈനൽ മത്സരത്തിൽ നിന്നുള്ളതാണ്. പോസ്റ്റിൽ ഖത്തറിൽ നിന്നാണ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും ഈ വിഡീയോ ഏത് സ്ഥലത്ത് നിന്നുള്ളതാണ് എന്നോ എന്ന് എടുത്തതാണ് എന്നോ വ്യക്തമാക്കാത്തത് കൊണ്ട് ഈ ലോകകപ്പിൽ നിന്നുള്ളതാണ് എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ട്.
Sources
Youtube video posted by AD Sports on May 2,2019
Facebook post by Sultan Hamdi on May 3,2019
Youtube video by Viral vids! on May 4,2019
News Report in Arab News on May 2,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|