schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച ചാവേറായ വൃദ്ധൻ.
Fact
അഫഗാനിസ്ഥാൻ പാകിസ്ഥാൻ അതിർത്തിയിൽ ഹാഷിഷ് കടത്തുന്നതിനിടയിൽ പിടിയിലായ ആൾ.
ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച ചാവേറായ വൃദ്ധന്റേത് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
വൃദ്ധൻ ശരീരത്തിൽ എന്തോ സാധനം സെലോടേപ്പ് വെച്ച് കെട്ടിയിരിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്.
ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച ചാവേറായ വൃദ്ധന്റേത് എന്ന പേരിൽ ഒരു പടം വൈറലാവുന്നുണ്ട്.
“മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ മലരന്റെ അരയിൽ സ്വർണ്ണ ബിസ്ക്കറ്റല്ല, ചാവേറായി പൊട്ടിത്തെറിക്കാനുള്ള ബെൽറ്റ് ബോംബാണ്. അതും നമ്മുടെ ജവാന്മാരെ വധിക്കുക എന്നതായിരുന്നു ലക്ഷ്യം.ചത്ത് സ്വർഗ്ഗത്തിൽ ചെന്നാൽ ആയിരം ഹൂറിമാരുടെ മടിയിൽ കിടക്കാമെന്നുള്ള മുതുക്ക് പന്നിയുടെ വ്യാമോഹം നമ്മുടെ മിടുക്കരായ സൈന്യകർ തകർത്തു കളഞ്ഞു,”വിവരണത്തിനൊപ്പമാണ് പോസ്റ്റുകൾ.പ്രധാനമായും വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: ഏകികൃത സിവിൽ നിയമത്തിന് പിന്തുണയ്ക്കാനുള്ള നമ്പറാണോ 9090902024?
ഞങ്ങൾ പടം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ ഡിസംബർ 27,2014ൽ പാകിസ്താനി മാധ്യമപ്രവർത്തകനായ സഫ്ദർ ദാവർ ഈ പടം ട്വീറ്റ് ചെയ്തിരുന്നുവെന്ന് കണ്ടെത്തി, ” തുർഖുമിലെ അതിർത്തിയിൽ ഹാഷിഷ് ജാക്കറ്റിട്ട വൃദ്ധൻ എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയാണ് തുർഖും.
ടൈമൂർ ഖാൻ എന്ന ആളും ഇതേ വിവരണത്തോടെ ഡിസംബർ 27,2014ൽ ഈ പടം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജനുവരി 9, 2016ൽ ടാബേഗഡ് എന്ന അറബി വെബ്സൈറ്റ് ഈ പടം പോസ്റ്റ് ചെയ്തിരുന്നു. സ്വയം പൊട്ടിത്തെറിക്കാൻ ആഗ്രഹിച്ച ഒരാളെ അറസ്റ്റ് ചെയ്തു എന്ന പേരിൽ നടന്ന പ്രചരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്നുവെന്ന പേരിലാണ് റിപ്പോർട്ട്.”ചിത്രം പഴയതാണ്, ഈജിപ്തിൽ നിന്നുള്ളതല്ല. ഇത് ഹാഷിഷ് ആണ്, സ്ഫോടക വസ്തുക്കളല്ല,” എന്നും റിപ്പോർട്ട് പറയുന്നു.
ഇവിടെ വായിക്കുക:Fact Check: ഇത് ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ അല്ല
ചിത്രത്തിലെ വൃദ്ധൻ ശരീരത്തിൽ വെച്ച് കെട്ടിയിരിക്കുന്നത് സ്ഫോടകവസ്തുവല്ല ഹാഷിഷാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2014ൽ അഫഗാനിസ്ഥാൻ പാകിസ്ഥാൻ അതിർത്തിവഴി ലഹരിവസ്തു കടത്തുമ്പോൾ അറസ്റ്റിലായ ആളാണ് ചിത്രത്തിൽ.
Sources
Tweet by Safdar Dawar on December 27,2014
Tweet by Taimoor Khan on December 28,2014
News report by dabegad.com on January 9.2016
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|