പൂജവയ്പിന് അവധി നല്കിയതിനെതിരെ എന്.കെ.പ്രേമചന്ദ്രന് എംപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്തുത അറിയാം..
വിവരണം
ആര്എസ്പി നേതാവും എംപിയുമായ എന്.കെ.പ്രേമചന്ദ്രന് നടത്തിയ ഒരു പ്രസ്താവനയെ ചൊല്ലിയുള്ള തര്ക്കമാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്. പൂജവയ്പിന് അവധി നല്കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്.കെ.പ്രേമചന്ദ്രന് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. സനാതന ധര്മ്മത്തിന് ശാപമായവന്.. പൂജവയ്പിന് അവധി നല്കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്.കെ.പ്രേമചന്ദ്രന് എംപി. പുസ്തകം സരസ്വതി ദേവിക്ക് മുന്നില് സമര്പ്പിച്ച ശേഷം കുട്ടികള്ക്ക് അവധി നല്കരുതെന്ന് പറയുന്ന ഇയാള് പരനാറി മാത്രമല്ലാ.. പരമ ചെറ്റയുമാണ്.. എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. 🇮🇳 കാവിപ്പട 🇮🇳🚩🕉️ official group എന്ന ഗ്രൂപ്പില് Harikanjoor Harikanjoor എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -
എന്നാല് യഥാര്ത്ഥത്തില് പൂജവയ്പ് അവധി നല്കിയതിനെതിരെ എന്.കെ.പ്രേമചന്ദ്രന് എം.പി.ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത ഇതാണ്
ആദ്യം തന്നെ ഫാക്ട് ക്രെസെന്ഡോ മലയാളം എന്.കെ.പ്രേമചന്ദ്രന് എംപിയുമായി ഫോണില് ബന്ധപ്പെട്ടു. താന് പൂജവയ്പിന് അവധി നല്കുന്നതിനെതിരെ ഒരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് പ്രേമചന്ദ്രന് പറഞ്ഞു. മാധ്യമങ്ങള്ക്ക് മുന്പില് പറഞ്ഞത് ഇപ്രകാരമാണ്, എന്ടിയു എന്ന ബിജെപിയുടെ അദ്ധ്യാപക സംഘടന ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൂജവയ്പിന് അവധി നല്കുന്നതാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അവധി നല്കാന് ആധാരമായി വിദ്യാഭ്യാസ മന്ത്രി എന്ടിയു എന്ന ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണെന്നാണ് പത്രപ്രസ്താവന നടത്തിയത്. ഇത് ഭൂരിപക്ഷ വര്ഗീയതയെ പ്രീണപ്പിക്കാനുള്ള പ്രസ്താവനയാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്ട്ടര് ചാനല് യൂട്യൂബില് പങ്കുവെച്ച എന്.കെ.പ്രേമചന്ദ്രന് എംപിയുടെ വാര്ത്ത സമ്മേളനത്തിന്റെ പ്രസക്ത ഭാഗം കാണാം -
|Reporter YouTube
നിഗമനം
ബിജെപിയുടെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് എന്ന സംഘടന ആവശ്യപ്പെട്ടത് കൊണ്ടാണ് പൂജവയ്പിന് അവധി നല്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി വാര്ത്ത കുറിപ്പിലൂടെ അറിയിപ്പ് നല്കിയത്. എന്നാല് ബിജെപിയുടെ പോഷക സംഘടനയുടെ ആവശ്യപ്രകാരമാണ് അവധി നല്കിയതെന്ന പ്രസ്താവന ഭൂരിപക്ഷ വര്ഗീയതയെ പ്രീണിപ്പിക്കാന് വേണ്ടിയാണെന്നാണ് താന് നടത്തിയ പ്രതികരണമെന്ന് എന്.കെ.പ്രേമചന്ദ്രന് എംപി തന്നെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള് റിപ്പോര്ട്ടര് ചാനലിന്റെ യൂട്യൂബ് ചാനലില് നിന്നും കണ്ടെത്താന് കഴിഞ്ഞിട്ടുണ്ട്. അവധി നല്കിയ നടപടി ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനാണെന്ന് എംപി പറഞ്ഞു എന്ന തരത്തില് പ്രതികരണം നടത്തിയത് ദേശീയ അധ്യാപക പരിഷത്ത് ഭാരവാഹികളാണെന്നും ഈ പ്രസ്താവനയാണ് പ്രചരണത്തിന്റെ അടിസ്ഥാനമെന്നും ഞങ്ങളുടെ അന്വേഷണത്തില് നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
Sources
Malayalam
https://malayalam.factcrescendo.com/