About: http://data.cimple.eu/claim-review/d15d2023c21607e3edbc52ef7db124bef1a143fd3cf552e2e9b2170c     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • രാഹുൽ ഗാന്ധിക്കൊപ്പം ചിത്രത്തിൽ കാണുന്ന മുഷ്ഫിക്കുൾ ഫസൽ അൻസാരി BNP പാർട്ടിയുടെ സംസഥാപകനാണോ? സത്യാവസ്ഥ അറിയൂ… സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ രാഹുൽ ഗാന്ധി ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടന്ന ആക്രമണത്തിൽ പങ്കുള്ള പാർട്ടിയുടെ സംസ്ഥാപനുമായി ചർച്ച നടത്തുന്നു എന്നാണ് പ്രചരണം. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്റെ യഥാര്ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ ഒരു ചിത്രം കാണാം. ഈ ചിത്രത്തില് രാഹുല് ഗാന്ധിക്കൊപ്പം കോണ്ഗ്രസ് നേതാവ് സാം പിത്രോഡയെയും മറ്റുള്ള ചിലരെയും കാണാം. ഇതില് പച്ച നിറത്തില് ഒരു വ്യക്തിയെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് പോസ്റ്റിന്റെ താഴെ എഴുതിയ വാചകം പറയുന്നത് ഇങ്ങനെയാണ്: “പച്ച നിറത്തിലുള്ള സമചതുരത്തില് അടയാളപെടുത്തിയ വ്യക്തി ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കൂട്ടകൊലയില് മഹത്വമായ പങ്കുള്ള VNP പാര്ട്ടിയുടെ സംസ്ഥാപന് മുഷകില് ഫസല് അന്സാരിയാണ്.” ഇതേ പ്രചരണം Xലും നടക്കുന്നുണ്ട്. താഴെ നൽകിയ പോസ്റ്റിൽ ഇതേ ചിത്രം നൽകിയിട്ടുണ്ട്. പക്ഷെ പോസ്റ്റിന്റെ അടിക്കുറിപ്പ് കുറിച്ച് കൂടി വ്യക്തമാണ്. പോസ്റ്റ് പ്രകാരം ഈ ചിത്രത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം കാണുന്നത് മുഷികിൽ ഫസൽ അൻസാരിയാണ്, ഇയാൾ BNPയുടെ സംസ്ഥാപകനാണ്. വസ്തുത അന്വേഷണം ഈ ചിത്രത്തിനെ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ചിത്രത്തിൽ കാണുന്ന വ്യക്തി ബംഗ്ലാദേശി മാധ്യമ പ്രവർത്തകൻ മുഷ്ഫിക്കുൽ ഫസൽ അൻസാരിയാണ്. ഇദ്ദേഹം 2015 മുതൽ ബംഗ്ലാദേശിന്റെ പുറത്തായിരുന്നു താമസിച്ചിരുന്നത്. ഷെയ്ഖ് ഹസീന ഭരണത്തിൽ നിന്ന് പുറത്താക്കിയപ്പെട്ടത്തിന് ശേഷം 2024ൽ ഇദ്ദേഹം തിരിച്ച് ബംഗ്ലാദേശിൽ വന്നത്. വാർത്ത വായിക്കാൻ - Bangladesh Pratidin| Archived മുഷ്ഫിക്കുൽ ഫസൽ അൻസാരി ബംഗ്ലാദേശിലെ ഒരു പ്രമുഖ മാധ്യമ പ്രവർത്തകനാണ്. അദ്ദേഹം ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് വിട്ടു പോയിരുന്നു. അദ്ദേഹം മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ മാധ്യമ ഉപദേശകൻ ആയിരുന്നു. ഖാലിദ സിയയുടെ പാർട്ടിയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ഈ പാർട്ടി ബംഗ്ലാദേശിലെ പ്രമുഖ പ്രതിപക്ഷ പാർട്ടിയാണ്. ഈ പാർട്ടിയുടെ സംസ്ഥാപകൻ മുഷ്ഫിക്കുൽ ഫസൽ അൻസാരിയല്ല ഖാലിദ സിയയുടെ ഭർത്താവും മുൻ ബംഗ്ലാദേശ് സൈനിക ഏകാധിപതിയായ ജനറൽ സിയാ ഉർ റഹ്മാനായിരുന്നു. Source: Bangladesh Policies Since Independence by Sarah Tasnim Shehabuddin BNP ജമാഅത് എ ഇസ്ലാമിയെ പോലെയുള്ള വർഗീയ സംഘടനകളുമായി അടപ്പം വെച്ചിരുന്നു. കൂടാതെ BNP പണ്ട് മുതലേ ഇന്ത്യയുമായിയുള്ള ബന്ധം ചരിത്രപരമായി അത്ര നല്ലതല്ല. പക്ഷെ 2015ൽ BNPയുടെ പ്രവക്താവ് അസദുസ്സമാൻ റിപ്പോൻ ഇന്ത്യ അനുകൂലമായി പ്രസ്താവന നടത്തിയിരുന്നു. ‘BNP ഒരിക്കിലും ഇന്ത്യ-വിരുദ്ധ രാഷ്ട്രീയം നടത്തിയിട്ടില്ല”എന്നായിരുന്നു പ്രസ്താവന. വാർത്ത വായിക്കാൻ - The Daily Star | Archived പക്ഷെ ബംഗ്ലാദേശിൽ ഭരണം മാറിയത്തിന് ശേഷം ഇന്ത്യയുടെ ദൂതന്മാർ BNPയുടെ ജനറൽ സെക്രട്ടറി മിർസ ഫഖറുൽ ഇസ്ലാം ആലംഗീറുമായി കൂടികാഴ്ച് നടത്തി. ഇതിന് മുമ്പ് BNP പല തവണ ഇന്ത്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷെ ഇന്ത്യ താല്പര്യം കാണിച്ചില്ല എന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. വാർത്ത വായിക്കാൻ - The Hindu |Archived ബംഗ്ലാദേശി മാധ്യമങ്ങൾ റിപോർട്ടുകൾ പ്രകാരം ഇന്ത്യയും BNPയും തമ്മിലുള്ള തെറ്റിദ്ധാരണകൾ ഇപ്പോള് തീർന്നു വരുന്നു. ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗ് ഭരണം നഷ്ടപെട്ടത്തിന് ശേഷം ഇന്ത്യ ഇപ്പോൾ അവരുടെ BNPയും മറ്റുള്ള പാർട്ടികളെ കുറിച്ചുള്ള നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ട് എന്നും ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്ത വായിക്കാൻ - The Dhaka Tribune നിഗമനം ഹിന്ദുക്കൾക്കെതിരെ കൂട്ടക്കൊല നടത്തിയ BNPയുടെ സംസ്ഥാപനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൽ കാണുന്നത് BNP സംസ്ഥാപകൻ അല്ല പകരം പ്രശസ്ത ബംഗ്ലാദേശി മാധ്യമ പ്രവർത്തകൻ മുഷ്ഫിക്കുൽ ഫസൽ അൻസാരിയാണ്. BNP ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷ പാർട്ടിയാണ്. ഈ പാർട്ടി 1978ൽ സിയാ ഉർ റഹ്മാനാണ് സ്ഥാപിച്ചത്.
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software