കെ.സുരേന്ദ്രന് രാജ്യസഭയിലേക്ക് എന്ന ഈ പ്രചരണം തെറ്റ്.. വസ്തുത അറിയാം..
വിവരണം
രാജ്യസഭ അംഗമായിരിക്കെ ആ സ്ഥാനം രാജിവെച്ചായിരുന്നു കെ.സി.വേണുഗോപാല് ലോക്സഭയിലേക്ക് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി ആലപ്പുഴയില് നിന്നും മത്സരിച്ച് ജയിച്ചത്. എന്നാല് രാജ്യസഭയില് ഒഴിവില് വന്ന സീറ്റ് ബിജെപി കോണ്ഗ്രസ് പകരം നല്കിയതാണെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നിരുന്നു. രാജ്യസഭയില് നിന്നും നാമനിര്ദേശം ചെയ്ത രാജ്യസഭ അംഗമായിരുന്നു വേണുഗോപാല്. എന്നാല് ഇപ്പോള് കെ.സി. വേണുഗോപാല് ഒഴിഞ്ഞ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന് തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സിപിഐഎം സൈബര് കോംറേഡ്സ് എന്ന ഗ്രൂപ്പില് ശാം എം എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 138ല് അധികം റിയാക്ഷനുകളും 94ല് അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട് -
|Facebook Post
എന്നാല് യഥാര്ത്ഥത്തില് കെ.സി.വേണുഗോപാല് രാജ്യസഭ സ്ഥാനം ഒഴിഞ്ഞ സ്ഥാനത്തേക്ക് കെ.സുരേന്ദ്രന് തെരഞ്ഞെടുക്കപ്പെട്ടോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത ഇതാണ്
ആദ്യം തന്നെ രാജസ്ഥാന്, രാജ്യസഭ എന്നീ കീ വേര്ഡ് ഉപയോഗിച്ച് ഗൂഗിള് സെര്ച്ച് ചെയ്തതില് നിന്നും ഇതുമായി ബന്ധപ്പെട്ട ദ് ഹിന്ദു റിപ്പോര്ട്ട് ചെയ്ത വാര്ത്ത കണ്ടെത്താന് കഴിഞ്ഞു. ബിജെപി നേതാവും കേന്ദ്ര റെയില്വേ സഹമന്ത്രി കൂടിയായ രണ്വീത് സിങ് ബിട്ടുവാണ് കെ.സി.വേണുഗോപാല് രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 28ന് തെരഞ്ഞെടുക്കപ്പെട്ട രണ്വീത് സിങ് ബിട്ടുവിന് 2026 ജൂണ് 21 വരെ രാജ്യസഭ അംഗമായി കാലവാധിയുണ്ടെന്നും ദ് ഹിന്ദു റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. മാധ്യമവും മലയാളത്തില് ഇതെ വാര്ത്ത നല്കിയതായും കണ്ടെത്താന് കഴിഞ്ഞിട്ടുണ്ട്. അതായത് രണ്ട് മാസം മുന്പ് തന്നെ കെ.സി.വേണുഗോപാല് രാജിവെച്ച രാജ്യസഭ സീറ്റിലേക്ക് ബിജെപി പ്രതിനിധിയായ രണ്വീത് സിങ് ബിട്ടു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.സുരേന്ദ്രന് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന പ്രചരണം തെറ്റാണെന്നും ഇതില് നിന്നും വ്യക്തമായി കഴിഞ്ഞു.
നിഗമനം
കെ.സി.വേണുഗോപാല് രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി പ്രതിനിധിയായ രവ്നീത് സിങ് ബിട്ടുവാണ്. കെ.സുരേന്ദ്രന് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.