About: http://data.cimple.eu/claim-review/d435b0322b9846436e2cd170d080f870df6d7b2e58b6ff8e6a39000e     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • പൗരത്വ നിയമം വന്നാല് രാജ്യത്തെ എല്ലാ മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായി അവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാണ്. പൗരത്വ നിയമം പരാമര്ശിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗിക്കുന്നത്. "Bjp കാരോട് അമിത് ഷാ ചോദിക്കുന്നു ഇവിടെ ജോലിചെയ്യുന്ന മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കണോ? സംഘികള് അതെ വേണം എന്ന് ഉറക്കെ വിളിച്ചു പറയുന്നു ബിജെപിക്ക് ഭരണം കിട്ടിയാല് കാശീര് മുതല് കന്യാകുമാരി വരെയും ആസാം മുതല് ഗുജറാത്ത് വരെയും ഉള്ള എല്ലാ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും NRC യിലൂടെ പുറത്താക്കുമെന്ന്, ഇതൊന്നും ഒരു മാമ മാധ്യമവും വാര്ത്ത ചെയ്യില്ല ചെയ്താല് അവരെ ഭീഷണിപ്പെടുത്തി പൂട്ടിക്കും" എന്നുള്ള വിവരണത്തോടൊപ്പം പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്തി. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നാണ് അമിത് ഷാ പറയുന്നത്. അന്വേഷണം വൈറല് വീഡിയോയിലെ ശബ്ദത്തിന് വ്യക്തത കുറവാണ്. അതിനാല് ഞങ്ങള് വീഡിയോയുടെ ഒറിജിനല് പതിപ്പ് കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തി. ഇതിനായി വീഡിയോയുടെ കീ ഫ്രെയ്മുകള് റിവേഴ്സ് ഇമേജ് സെര്ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള് അമിത് ഷായുടെ ഔദ്യോഗിക എക്സ് പേജില് ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 2019 മെയ് ഒന്ന്, നോര്ത്ത് 24 പര്ഗാനാസ്, വെസ്റ്റ് ബംഗാള് എന്ന് വീഡിയോയില് തിയതിയും സ്ഥലവും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തയുള്ള ഈ വീഡിയോയില് അമിത് ഷാ പറയുന്നത് ഇപ്രകാരമാണ് : " ആദ്യം ഞങ്ങള് എല്ലാ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന് അഭയാര്ത്ഥികള്ക്കും പൗരത്വ ഭേദഗതി ബില്(CAB) വഴി പൗരത്വം നല്കും. പിന്നീട് ഞങ്ങള് ദേശീയ പൗരത്വ രജിസ്റ്റര്(NRC) നടപ്പിലാക്കും. നിങ്ങള് പറയൂ, നുഴഞ്ഞുകയറ്റക്കാരെ (അനധികൃത കുടിയേറ്റക്കാരെ) ഒഴിവാക്കണോ വേണ്ടയോ? ബിജെപി ആദ്യം എല്ലാ അഭയാര്ത്ഥികള്ക്കും പൗരത്വം നല്കും, അതിനുശേഷം അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള പ്രവര്ത്തനങ്ങള് ആരംഭിക്കും " പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. 2019ലെ ഇലക്ഷന് പ്രചരണത്തോടനുബന്ധിച്ചുള്ള സമ്മേളനമായിരുന്നു ഇത്. പരിപാടിയുടെ പൂര്ണ്ണമായ വീഡിയോ അമിത് ഷായുടെ ഫേസ്ബുക്ക് പേജില് പങ്കുവച്ചിട്ടുള്ളത് ഞങ്ങള് കണ്ടെത്തി. 23 മിനിട്ട് ദൈര്ഘ്യമുള്ള ഈ വീഡിയോ പരിശോധിച്ചപ്പോഴും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് അമത് ഷാ പറയുന്നില്ലെന്ന് വ്യക്തമായി. ഈ വീഡിയോയുടെ 9.40 മിനിട്ട് മുതലാണ് വൈറല് വീഡിയോയില് ഉള്പ്പെടുത്തിയിട്ടുള്ള ഭാഗമുള്ളത്. അദ്ദേഹം മുസ്ലീങ്ങളെക്കുറിച്ച് വീഡിയോയില് പരാമര്ശിക്കുന്നതേയില്ല എന്നതും ശ്രദ്ധേയമാണ്. വീഡിയോയുടെ പൂര്ണ്ണരൂപം ഇവിടെ കാണാം. ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചാരത്തിലുള്ള വീഡിയോയില് അമിത് ഷാ പറയുന്നത് NRC നടപ്പാക്കുന്നതിലൂടെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നല്ല, മറിച്ച് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നാണ്. അതിനാല് വൈറല് പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം. രാജ്യത്തെ എല്ലാ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് അമിത് ഷായുടെ പ്രസംഗം. 2019ലെ ഇലക്ഷന് പ്രചാരണത്തില് നിന്നുള്ള ഈ പ്രസംഗത്തില് അമിത് ഷാ പറയുന്നത് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നാണ്. നിയമപ്രകാരമുള്ള എല്ലാ കുടിയേറ്റക്കാര്ക്കും പൗരത്വം നല്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software