schema:text
| - Fact Check: ഫ്രാൻസിലെ ടോപ്ലെസ് വനിതാ പ്രതിഷേധക്കാരുടെ വൈറൽ ചിത്രങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു
ഒരു കൂട്ടം ടോപ്ലെസ് (അർദ്ധനഗ്ന) സ്ത്രീകൾ പ്രതിഷേധിക്കുന്നതായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈററാണ്.
By: Umam Noor
-
Published: Feb 28, 2025 at 05:51 PM
-
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഒരു കൂട്ടം ടോപ്ലെസ് (അർദ്ധനഗ്ന) സ്ത്രീകൾ പ്രതിഷേധിക്കുന്നതായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈററാണ്. ഹിജാബും ബുർഖയും ധരിക്കുന്നതിന് നിര്ബന്ധിക്കുന്നതിനെതിരെ ഇറാനിയൻ സ്ത്രീകൾ അടുത്തിടെ ഫ്രാൻസിൽ ഈ പ്രകടനം നടത്തിയെന്ന വാദമായി ഉപയോക്താക്കൾ വീഡിയോ പങ്കിടുന്നു,
എന്നാൽ വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത് നവംബർ 24 ന് 2024 നവംബർ 24 ന്, സ്ത്രീകളോടുള്ള അക്രമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് ഈ വീഡിയോ എന്നാണ്. വീഡിയോയിൽ കാണുന്ന സ്ത്രീകൾ ധീരമായ പ്രതിഷേധങ്ങൾക്ക് പേരുകേട്ട “FEMEN” എന്ന ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പിനൊപ്പം ‘പ്രവർത്തിക്കുന്നവരാണ്.
സാമൂഹിക അനീതിക്കും സ്ത്രീകൾക്കെതിരായ അക്രമത്തിനും എതിരായി ‘ഫെമെൻ’ അംഗങ്ങൾ പലപ്പോഴും ടോപ്ലെസ് (അർദ്ധനഗ്നകളായി) പ്രതിഷേധം നടത്താറുണ്ട് . ഈ വീഡിയോവിൽ കാണുന്നത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി ആചരിക്കുന്ന അന്താരാഷ്ട്ര ദിനത്തിന് മുമ്പായി അവർ സമാനമായ പ്രകടനം നടത്തിയതാണ് , അത് ഇപ്പോൾ തെറ്റായ അവകാശവാദങ്ങളോടെ തെറ്റായി ചിത്രീകരിക്കുന്നു.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഒരു Facebook ഉപയോക്താവ് ഇങ്ങനെ ഒരു അഭിപ്രായ പ്രകടനവുമായാണ് ഈ വൈറൽ പോസ്റ്റ് പങ്കുവെക്കുന്നത്: “ഒരു വശത്ത്, ഫ്രാൻസിലെ പാരീസിൽ ഹിജാബിനെതിരെ ഇങ്ങനെ പ്രതിഷേധിക്കാൻ ഇറാനിയൻ മുസ്ലിം സ്ത്രീകൾ നിര്ബന്ധിക്കപ്പെടുന്നു. അതേസമയം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിൽ ബുർഖ, ഹിജാബ്, ട്രിപ്പിൾ തലാക് തുടങ്ങിയ പ്രാകൃതരീതികൾ പാലിക്കാൻ അതേ മതത്തിലെ മൗലികവാദികൾ അവരെ നിർബന്ധിക്കുന്നു.. എന്നാൽ പ്രതിഷേധത്തിന്റെ ഈ രീതികൾ ഒരു പരിഷ്കൃത സമൂഹത്തിൽ ഉചിതമല്ല. പ്രതിഷേധിക്കാൻ സ്ത്രീകൾ മറ്റെന്തെങ്കിലും രീതി സ്വീകരിച്ചിരിക്കണം. ഇറാൻ പരിഷ്കൃത സമൂഹമായി കരുതപ്പെട്ടിരുന്ന ഒരു കാലത്ത് അവിടെ സ്ത്രീകൾ മോഡേൺ വസ്ത്രങ്ങൾ ധരിക്കാറുണ്ടായിരുന്നു . പക്ഷേ, മതമൗലികവാദികൾ അവിടെയും സ് വാതന്ത്ര്യം ഹനിക്കുന്ന വിലക്കുകൾ ഏർപ്പെടുത്തതാണ് തുടങ്ങിയിരിക്കുന്നു.”
ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ കാണുക,here.
അന്വേഷണം:
ഞങ്ങളുടെ അന്വേഷണം ആരംഭിക്കുന്നതിനായി ഞങ്ങൾ വൈറൽ വീഡിയോ ശ്രദ്ധാപൂർവ്വം പരിശോധിച്ച് ‘Brut’ എന്ന പേര് അതിൽ പ്രത്യക്ഷപ്പെടുന്നത് കണ്ടെത്തി.. കൂടാതെ, ഞങ്ങൾ ഫ്രഞ്ച് വാചകത്തിന്റെ ഒരു സ്ക്രീൻഷോട്ട് വീഡിയോയിൽ ദൃശ്യമാകുന്നത് ശ്രദ്ധിക്കുകയും അത് ഗൂഗിൾ വിവർത്തനം ഉപയോഗിച്ച് വിവർത്തനം ചെയ്യുകയും ചെയ്തു. വിവർത്തനം ഇങ്ങനെയാണ് : “ലോകമെമ്പാടുമുള്ള സ്ത്രീകളോടുള്ള അക്രമത്തിനെതിരെ ലുവ്റിനുമുന്നിൽ ഫെമിന്റെ പ്രതിഷേധം.”
ഇതിനെ അടിസ്ഥാനമാക്കി, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് Brut-ന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വീഡിയോ തിരഞ്ഞുകൊണ്ട് ഞങ്ങൾ അന്വേഷണം തുടർന്നു.. 2024 നവംബർ 23 ന് Brut-ന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രസ്തുത വീഡിയോ അപ്ലോഡ് ചെയ്തതായി(uploaded) ഞങ്ങൾ കണ്ടു. ആ വീഡിയോയിലെ വിവരങ്ങൾ അനുസരിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരെ അവബോധം വളർത്തുന്നതിനായി ഫെമിൻ പ്രവർത്തകർ അർദ്ധനഗ്നരായി പ്രകടനം നടത്തുന്നതാണ് അതിൽ ദൃശ്യമാകുന്ന
കൂടാതെ, ‘shethepeople.tv’ എന്ന വെബ്സൈറ്റിൽ ഇതിനെക്കുറിച്ചുള്ള അനുബന്ധ വാർത്ത report ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ടിൽ നൽകിയ വിശദമായ വിവരങ്ങൾ അനുസരിച്ച്, “നവംബർ 25 ന് ഫ്രാൻസിലെ പാരീസിലെ ലൂവ്രെ മ്യൂസിയത്തിന് പുറത്ത് അർദ്ധനഗ്നകളായി സ്ത്രീകൾ പ്രകടനം നടത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി ആചരിക്കുന്ന അന്താരാഷ്ട്ര ദിനം അടയാളപ്പെടുത്തുന്നതിനായായിരുന്നു പ്രകടനം.. ലിംഗസധിഷ്ഠിത അക്രമത്തിനെതിരായ ഈ പ്രതിരോധം ക്രമേണ ഒരു ആഗോള പ്രസ്ഥാനമായി മാറുകയാണ്. “Femme, Vie, Liberté” (സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം) എണ്ണമുദ്രാവാക്യവുമായി ഫെമിനിൽനിന്നുള്ള നൂറിലധികം ടോപ്ലെസ് വനിതകൾ അതിൽ പങ്കുകൊണ്ടു.സ്ത്രീകളെതിരായ അക്രമത്തിലേക്ക് ആകർഷിക്കപ്പെട്ടു. “സ്ത്രീകൾക്കെതിരായ യുദ്ധം അവസാനിപ്പിക്കുക” എന്നും “സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം” എന്നും ഫ്രഞ്ച്, ഇംഗ്ലീഷ്, കുർദിഷ് എന്നീഭാഷകളിൽ അവരുടെ ശരീരത്തിലുടനീളം പെയിന്റ് ചെയ്തിരുന്നു.” അഫ്ഗാനിസ്ഥാൻ, ഇറാൻ, സുഡാൻ, ഉക്രെയ്ൻ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ആഗോള സ്ത്രീവാദികളുടെ പ്രതിഷേധം ” എന്നാണ് ഫെംമെൻ ഇൻസ്റ്റാഗ്രാം പേജ് ഈ സംഭവത്തെ വിവരിക്കുന്നത്.
FEMEN – ന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ പ്രകടനവുമായി ബന്ധപ്പെട്ട ഫോട്ടോകളും ഞങ്ങൾ കണ്ടെത്തി. അതിന്റെ അടിക്കുറിപ്പ് പറയുന്നു , “നവംബർ 24 ന് ലോകത്ത് ആകമാനം ഉള്ള സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ മൂടുപടം ഉയർത്തിക്കൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്ന് 100 FEMEN പ്രവർത്തകർ മതാധിപതികളും യുദ്ധങ്ങളും സ്വേച്ഛാധിപതികളും അടിച്ചമർത്തുന്ന ലോകമെങ്ങുമുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത ഒരു പ്രതിരോധ പ്രഖ്യാപനം നടത്തി. പുരുഷാധിപത്യപരമായ അക്രമത്തിനും സ്ത്രീകൾക്കുനേരെയുള്ള അടിച്ചമർത്തലിനും ആഗോളതലത്തിൽ സ്വേച്ഛാധിപത്യം കരുത്താർജിക്കുന്നതിനും എതിരെ ആഗോള ഫെമിനിസ്റ്റ് പ്രതിരോധത്തിന്റെ ജീവനുള്ള പ്രതീകമെന്നനിലയിൽ നൂറോളം വനിതകൾ സ്ത്രീകൾക്കുനേരെയുള്ള അക്രമത്തിനെതിരായ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി പ്രകടനം നടത്തുന്നു. അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, കുർദിസ്ഥാൻ, ഉക്രെയ്ൻ, പലസ്തീൻ, ഇസ്രായേൽ, സുഡാൻ, സുഡാൻ … സുദാൻ …. – വളരെയധികം സ്ഥലങ്ങൾ !! അവിടങ്ങളിൽ അടിച്ചമർത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളോട് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.ഗായകൻ ലിയോ @lio_la_vraie യുടെ നേർതൃത്വത്തിൽ സ്ത്രീകളുടെ യാതനകളുടെ പ്രതീകമെന്നനിലയിൽ കറുത്ത മൂടുപടം ധരിച്ഛ്ച്ചുകൊണ്ട് ഞങ്ങൾ ‘‘L’Hymne des Femmes’ ‘ പാടി. തുടർന്ന് @victoriagugenheim യുടെ നേതൃത്വത്തിൽ ഫെമെൻ #WomanLifeFreedom revolution -ന്റെ വീരനായികമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇറാനിയൻ വനിതാമാരുടെ പ്രതിരോധത്തിന്റെ ഗാനമായ “സമത്വ ഗാനം” ഞങ്ങൾ ഫാർസിയിൽ ആലപിച്ചു.വിമോചനത്തിന്റെ നിശ്ചിത നിമിഷത്തിൽ എല്ലാ പ്രക്ഷോഭകരും അവരുടെ കറുത്ത മൂടുപടം വലിച്ചുകീറി. ഞങ്ങളുടെ ശരീരമാണ് – മുദ്രാവാക്യങ്ങളും ചെറുത്തുനിൽപ്പിന്റെ സന്ദേശങ്ങളും രേഖപ്പെടുത്തിയത് – ഞങ്ങളുടെ ധിക്കാരത്തിന്റെ പ്രകടനപത്രിക. മൂടുപടം വലിച്ചുകീറുന്നത് കേവലം പ്രതീകാത്മകമല്ല; അത് ധിക്കാരത്തിന്റെ ബോധപൂർവമായ ഒരു പ്രവൃത്തിയാണ്-ഞങ്ങൾ നിശബ്ദരാകാൻ വിസമ്മതിക്കുന്നുവെന്നും ഞങ്ങളെ ആർക്കും തുടച്ചുനീക്കാൻ ആവില്ലെന്നും ഞങ്ങളുടെയും ഞങ്ങളുടെ സഹോദരിമാരുടെയും വിമോചനത്തിനായുള്ള പോരാട്ടം ഞങ്ങൾ ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ലോകത്തോടുള്ള ഒരു പ്രഖ്യാപനം.”
23 ,നവമ്പർ,2024-ലെ ള്ള യൂറോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഫ്രാൻസിലും ഇറ്റലിയിലും ആയിരക്കണക്കിന് ആളുകൾ സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരെ ശനിയാഴ്ച പ്രകടനം നടത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി ആചരിക്കുന്ന അന്താരാഷ്ട്ര ദിനത്തിന് രണ്ട് ദിവസം മുമ്പാണ് ഈ പ്രകടനം സംഘടിപ്പിച്ചത് . സ്ത്രീകൾക്കെതിരായ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാത്തരം അക്രമത്തെയും പ്രതിഷേധക്കാർ എതിർത്തു.
കൂടാതെ, ഫോട്ടോ ഏജൻസിയായ Alamy.com ൽ ഞങ്ങൾ ഒരു അനുബന്ധ ഒരു ചിത്രം കണ്ടെത്തി. അതോടോപ്പമുള്ള വിവങ്ങളിൽ പറയുന്നു:, “മിഡിൽ ഈസ്റ്റിൽ സ്ത്രീകൾക്കെതിരായ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ഫ്രാൻസിലെ പാരീസിൽ 24 നവമ്പർ, 2024-ൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ഉന്മൂലനം ചെയ്യുന്നതിനായി ആചരിക്കുന്ന അന്താരാഷ്ട്രദിനത്തിന്റെ ഭാഗമായി ഫെമെൻ-സംഘടിപ്പിച്ച റാലി.”
FEMEN’s ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, അത് ധീരമായ ടോപ്ലെസ് വനിതാ പ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര വനിതാ പ്രസ്ഥാനമാകുന്നു . അവർ ശരീരത്തിൽ മുദ്രാവാക്യങ്ങൾ വരച്ച് പൂക്കളുടെ കിരീടങ്ങളണിഞ്ഞാണ് പ്രകടനം നടത്തുന്നത്.
വൈറൽ വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുന്നതിന് ,ഞങ്ങൾ Les Vérificateurs -ലെ ഫാക്ട് ചെക്കർ ആയ അലക്സാണ്ടർ കപ്രുനെ ബന്ധപ്പെടുകയും വൈറൽ പോസ്റ്റ് പങ്കിടുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: “ഇവർ സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരെ പ്രകടനം നടത്തിയ ഫെമിൻ പ്രവർത്തകരാണ്, ഇതിൽ ഒരിടത്തും അവരുടെ മതപരമായ ഐഡന്റിറ്റിയെക്കുറിച്ച് പരാമർശമില്ല.”
അടുത്തതായി, വ്യാജ പോസ്റ്റ് പങ്കിട്ട ഫേസ്ബുക്ക് ഉപയോക്താവിനെ ഞങ്ങൾ സ്കാൻ ചെയ്തു, ബീഹാറിലെ സിവാൻ നിവാസിയായ ഇയാൾക്ക് 5000 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി..
നിഗമനം: വിശാസ് ന്യൂസ് നടത്തിയ അന്വേഷണം ഫ്രാൻസിൽനിന്നുള്ള ‘2024 നവംബർ 24 -ന്റെ ഈ വീഡിയോ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. വീഡിയോയിൽ കാണുന്ന സ്ത്രീകൾ പ്രതിഷേധത്തിന് പേരുകേട്ട ഫെമെൻ(FEMEN) എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പിൽപെട്ടവരാണ്. സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരെ ഈ ഗ്രൂപ്പിലെ അംഗങ്ങൾ പലപ്പോഴും പ്രതിഷേധിക്കുന്നു. ഈ വീഡിയോയിലും അവർ സമാനമായ ഒരു പ്രകടനം നടത്തുകയാണ്. അതാണ് ഇപ്പോൾ വ്യാജ അവകാശവാദവുമായി പ്രചരിക്കുന്നത്.
Claim Review : ഹിജാബിനെതിരെ ഫ്രാൻസിലെ ഇറാനിയൻ സ്ത്രീകളുടെ പ്രകടനം
-
Claimed By : എഫ് ബി യുസർ രാജേഷ് ശുക്ല.
-
Fact Check : Misleading
-
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
|