About: http://data.cimple.eu/claim-review/dbdabf922d212ce4db2aac1823135221d3077af8fbfb20308ff05462     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • 2023 ഫെബ്രുവരി 28നാണ് കേരളത്തിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്. 28 വാര്ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം മാര്ച്ച് ഒന്നിനാണ് പ്രഖ്യാപിച്ചത്. വവിധ രാഷ്ട്രീയ പാര്ട്ടികള് ഇതുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള് നടത്തുന്നുണ്ട്. എന്നാല് ഇവയില് ചിലത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. 'ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഭലത്തില് എവിടെയാണ് യു ഡി എഫിനു നേട്ടം എന്ന് ആരേലും ഒന്ന് പറഞ്ഞ് തരുമോ' എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA)കണ്ടെത്തി. തദ്ദേശ ഉപതിരഞ്ഞെടുപ്പില് യുഡിഎഫിന് ആശ്വാസകരമായ വിജയം കൈവരിക്കാന് സാധിച്ചിട്ടുണ്ട്. AFWA അന്വേഷണം ഇടുക്കി, കാസര്ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നത് മാര്ച്ച് ഒന്നിനാണ്. ഇതിനു തൊട്ടുപിന്നാലെ വിവധ രാഷ്ട്രീയ പാര്ട്ടി അനുഭാവികള് തങ്ങളുടെ നേട്ടം വിവരിച്ചുകൊണ്ട് സോഷ്യല് മീഡിയ പോസ്റ്റുകള് ഇട്ടു തുടങ്ങി. പല പ്രചാരണങ്ങളിലും കണക്കുകളും വാര്ഡുകളെപ്പറ്റി പ്രചരിച്ച വിവരങ്ങളും തെറ്റായിട്ടാണ് വിവരിച്ചിട്ടുള്ളത്. ഞങ്ങള് പരിശോധിച്ച പോസ്റ്റില് ഒരു പിഡിഎഫ് ഡോക്യുമെന്റ് ഉള്പ്പെടുത്തിയിട്ടുണ്ട്. വളരെ വ്യക്തത കുറഞ്ഞ കോപ്പിയായതിനാല് ഇത് വായിക്കാന് പ്രയാസമാണ്. ഗൂഗിള് ലെന്സിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള് ഇതൊരു ഇലക്ഷന് റിസള്ട്ട് തന്നെയാണെന്ന് മനസിലാക്കാനായി. എന്നാലിത് എപ്പോഴത്തതാണെന്ന് വ്യക്തമാകുന്ന സൂചനകളൊന്നുമില്ല. ക്രമനമ്പര്, ജില്ല, തദ്ദേശസ്ഥാപനത്തിന്റെ പേര്, നിയോജകമണ്ഡലത്തിന്റെ/ വാര്ഡിന്റെ പേരും നമ്പരും, സിറ്റിംഗ് സീറ്റ്, ഉപതിരഞ്ഞെടുപ്പില് വിജയിച്ച സ്ഥാനാര്ഥി, പാര്ട്ടി/മുന്നണി, ഭൂരിപക്ഷം എന്നിങ്ങനെയുള്ള കോളങ്ങളാണ് ഇതിലുള്ളത്. 28 വാര്ഡുകളുണ്ടെന്ന് ക്രമനമ്പരില് നിന്ന് മനസിലാക്കാനായി. തുടര്ന്ന് ഞങ്ങള് ഇതേ ലിസ്റ്റ്, ഇലക്ഷന് കമ്മിഷന് വെബ്സൈറ്റില് പ്രസിദ്ധീകരിച്ച ലിസ്റ്റുമായി ഒത്തുനോക്കി. ഇതില് നിന്ന് ഇവ രണ്ടും ഒന്നാണെന്ന് മനസിലാക്കാനായി. ഇലക്ഷന് കമ്മിഷന് വെബ്സൈറ്റില് പ്രസിദ്ധീകരിച്ച ലിസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. ഇതില് പറയുന്ന കണക്കുകള് പ്രകാരം 14 വാര്ഡുകളില് എല്ഡിഎഫ്, എട്ട് വാര്ഡുകളില് യുഡിഎഫ്, ബിജെപി-2, സ്വതന്ത്രര്-4 എന്നിങ്ങനെയാണ് വിജയികളുടെ കണക്ക്. കൂടാതെ ചില സിറ്റിംഗ് സീറ്റുകള് എല്ഡിഎഫ് -യുഡിഎഫ് മുന്നണികള്ക്ക് നഷ്ടമായി. എന്നാല് ബിജെപി നില മെച്ചപ്പെടുത്തി. ആലപ്പുഴ തണ്ണീര്മുക്കം പഞ്ചായത്തിലെ സിറ്റിംഗ് സീറ്റ് ബിജെപി നിലനിര്ത്തിയതിനു പുറമെ പത്തനംതിട്ട കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഒരു സീറ്റ് സിപിഎമ്മില് നിന്ന് അട്ടിമറി വിജയത്തോടെ പിടിച്ചെടുക്കാനും ബിജെപിക്ക് സാധിച്ചു. എന്നാല് കണക്കുകള് പരിശോധിക്കുമ്പോള് യുഡിഎഫ് മുന്നണിക്ക് ഈ ഉപതിരഞ്ഞെടുപ്പില് ഏറെ നേട്ടമുണ്ടാക്കാനായെന്നും വ്യക്തമായി. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര് ഗ്രാമപഞ്ചായത്തിലെ സിറ്റിംഗ് സീറ്റ് മാത്രമാണ് യുഡിഎഫിന് നഷ്ടമായത്. മുന്പ് കോണ്ഗ്രസ് അംഗമായിരുന്ന ബീനാ രാജീവ് രാജിവച്ച് സിപിഎം സീറ്റില് മത്സരിക്കുകയായിരുന്നു ഇവിടെ. എന്നാല് യുഡിഎഫിന് തിരിച്ചു പിടിക്കാനായത് അഞ്ച് സീറ്റുകളാണ്. കൊല്ലം കോര്പ്പറേഷന് (RSP), പാലക്കാട് ജില്ലയിലെ തൃത്താല ഗ്രാമപഞ്ചായത്ത്(കോണ്ഗ്രസ്), കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര് ഗ്രാമ പഞ്ചായത്ത്(മുസ്ലിം ലീഗ്) എന്നിവിടങ്ങളിലെ സീറ്റുകള് യുഡിഎഫ് മുന്നണിയില് മത്സരിച്ച സ്ഥാനാര്ഥികളും വയനാട് (പാളാക്കര), കോട്ടയം(കടപ്ലാമറ്റം) ജില്ലകളില് ഓരോ സീറ്റു വീതം യുഡിഎഫ് സ്വതന്ത്രരും തിരിച്ചുപിടിച്ചു. മലപ്പുറം, തിരുനാവായ പഞ്ചായത്തിലെ അഴകത്തുകുളം വാര്ഡില് സിറ്റിംഗ് സീറ്റ് യുഡിഎഫ് വിമത സ്ഥാനാര്ഥിയുടേതായിരുന്നു. ഇത് യുഡിഎഫ് സ്വതന്ത്രന് നേടി. ഇതുള്പ്പെടെ ആറു സീറ്റുകള് തിരിച്ചു പിടിക്കുകയും അഞ്ച് സീറ്റുകള് നിലനര്ത്തുകയും ചെയ്യാന് യുഡിഎഫിന് സാധിച്ചു. അതേസമയം, സ്വതന്ത്ര സ്ഥാനാര്ഥികളുടെ പിന്തുണ ഇലക്ഷന് കമ്മിഷന് വെബ്സൈറ്റില് വ്യക്തമാക്കുന്നില്ല. അതിനാലാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാനായില്ലെന്ന രീതിയില് പ്രചാരണം നടക്കുന്നത്. 4 സ്വതന്ത്ര സ്ഥാനാര്ഥികളില് ഒരാള് എല്ഡിഎഫിലും(എടത്വാ, തായങ്കരി) മൂന്ന് പേര് യുഡിഎഫ് മുന്നണികളിലും ഉള്പ്പെട്ടവരാണ്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്ത്തകളില് ഇക്കാര്യങ്ങള് വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനാണ് നേട്ടമുണ്ടാക്കിയതെന്നാണ് വാര്ത്തകള്. തിരഞ്ഞെടുപ്പ് ഫലം മൂന്ന് പഞ്ചായത്തുകളിലെ ഭരണ നഷ്ടമാണ് എല്ഡിഎഫിന് വരുത്തിയത്. കോട്ടയം ജില്ലയിലെ എരുമേലി, മലപ്പുറം ജില്ലയിലെ കരുളായി, കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര് എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് എല്ഡിഎഫിന് ഭരണം നഷ്ടമായത്. മൂന്ന് സ്വതന്ത്രര് ഉള്പ്പെടെ 21 സീറ്റുകളായിരുന്നു ഉപതിരഞ്ഞെടുപ്പിന് മുന്പ് എല്ഡിഎഫിനുണ്ടായിരുന്നത്. ഇപ്പോഴിത് 15 ആയി ചുരുങ്ങി. സിപിഎം സംസ്ഥാ സെക്രട്ടറി എം.വി ഗോവിന്ദന് പ്രതിരോധ ജാഥ നടക്കുന്നതിനിടയിലുണ്ടായ തിരിച്ചടി എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില് ഇത് ചര്ച്ചയാകുന്നത്. ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചാരത്തിലുള്ള പോസ്റ്റുകളില് പറയുന്നതുപോലെ യുഡിഎഫിന് ഉപതിരഞ്ഞെടുപ്പില് നേട്ടമുണ്ടാക്കാനായില്ല എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം. തദ്ദേശ ഉപതിരഞ്ഞെടുപ്പില് യുഡിഎഫിന് നേട്ടമുണ്ടാക്കാനായില്ല. അവ്യക്തമായ ഇലക്ഷന് റിസള്ട്ട് പങ്കുവച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണമാണിത്. 2023ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പില് യുഡിഎഫ് മുന്നണിക്ക് ആറ് സീറ്റുകള് തിരിച്ചു പിടിച്ച് മികച്ച വിജയം നേടാന് സാധിച്ചതായാണ് കണക്കുകള് വ്യക്തമാക്കുന്നത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software