Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
അഫ്ഗാനിസ്ഥാനിലെ അഭയാർഥിയായ കുട്ടിയുടെ പടം എന്ന രീതിയിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. വിവിധ ഐഡികളിൽ നിന്നും അത് ഷെയർ ചെയ്യപ്പെട്ടുന്നുണ്ട്.
Josna Sabu Sebastian എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട പടം ഞങ്ങൾ നോക്കുമ്പോൾ 12 തവണ റീഷെയർ ചെയ്യപ്പെട്ടു.
Jaleel Khan എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 88 പേർ പോസ്റ്റ് ചെയ്ത ആചിത്രം ചെയ്തിരുന്നു.
മറ്റ് നിരവധി ഐഡികളിൽ നിന്നും ഇത് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.
അത് ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ബോധ്യമായി.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത സന്ദർഭത്തിലാണ് ചിത്രം പങ്ക് വെക്കപ്പെട്ടുന്നത്.
മതം മലീമസമാക്കുന്ന മണ്ണിടങ്ങൾ എന്ന അടികുറിപ്പാണ് ഈ ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്നത്.
താലിബാൻ ഭരണം പിടിച്ചെടുത്തതോടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാവുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പോസ്റ്റ് വന്നത്. അത്തരം റിപ്പോർട്ടുകളുടെ ലിങ്കുകൾ ഇവിടെ ചേർക്കുന്നു.
ഗൂഗിൾ റിവേഴ്സ് സെർച്ചിൽ ഈ പടം ഇൻറർനെറ്റിൽ നിന്നും കിട്ടി.
അതിലെ ലിങ്ക് വഴി deeply.thenewhumanitarian.org യുടെ 2016 ഏപ്രിൽ ആറാം തീയതിയിലെ വാർത്തയുടെ ലിങ്ക് കിട്ടി.
കൂടാതെ ഈ പടം എടുത്ത Rober Astorgno മാർച്ച് 16,2016ൽ ചെയ്ത ട്വീറ്റിന്റെ ലിങ്കും കിട്ടി.
ഇതിൽ നിന്നും ഈ പടം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളത് അല്ല,ഗ്രീസിൽ നിന്നുള്ളതാണ് എന്ന് വ്യക്തമായി. ഗ്രീസിലെ ഇടോമണിയിലായിരുന്നു സിറിയയിലെ അഭയാർഥികൾക്കുള്ള ഈ ചിത്രത്തിൽ കാണുന്ന ക്യാമ്പ്. ഈ ക്യാമ്പിനെ കുറിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരു ചെറിയ കുട്ടി ഒഴിഞ്ഞ കാർഡ്ബോർഡ് ബോക്സിൽ ഇരിക്കുന്നു. പലർക്കും ഉറങ്ങാൻ മതിയായ, സുഖപ്രദമായ സ്ഥലങ്ങളില്ല എന്നാണ് deeply.thenewhumanitarian.org റിപ്പോർട്ടിനൊപ്പമുള്ള ഈ ഫോട്ടോയ്ക്ക് കൊടുത്ത അടിക്കുറിപ്പ്.
വായിക്കുക:സ്ത്രീകളെ പരസ്യമായി കൊല്ലുന്ന ദൃശ്യം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല
ഈ പടം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. 2016ൽ ഗ്രീസിലെ അഭയാർഥി ക്യാമ്പിൽ നിന്നും എടുത്തതാണ്.
deeply.thenewhumanitarian.org
BBC
Rober Astorgno’s tweet
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.