schema:text
| - Fact Check : സെലൻസ്കിയുടെ യുക്രേനിയന് സൈനികരോടോപ്പമുള്ള ഇഫ്താറിന്റെ വീഡിയോ 2023 -ലെതാണ്, സമീപകാലത്തേതല്ല
ഓവൽ ഓഫീസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രേനിയൻ പ്രസിഡന്റ് വോളോഡ്മിയർ സെലെൻസ്കി എന്നിവയ്ക്കിടയിൽ ചൂടേറിയ വാക്ക്തർക്കത്തെ തുടർന്ന്, ലോക നേതാക്കളിൽനിന്നും പൊതുജനങ്ങളിൽനിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്.
By: Umam Noor
-
Published: Mar 15, 2025 at 02:23 PM
-
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഓവൽ ഓഫീസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രേനിയൻ പ്രസിഡന്റ് വോളോഡ്മിയർ സെലെൻസ്കി എന്നിവയ്ക്കിടയിൽ ചൂടേറിയ വാക്ക്തർക്കത്തെ തുടർന്ന്, ലോക നേതാക്കളിൽനിന്നും പൊതുജനങ്ങളിൽനിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്. ചിലർ സെലെൻസ്കിയെ പിന്തുണച്ചപ്പോൾ, മറ്റുള്ളവർ ട്രംപിന്റെ നിലപാടിനെ പിന്തുണച്ചു. ഇതിനിടയിൽ യുക്രേനിയൻ പട്ടാളക്കാരുമായി റമദാൻ നോമ്പുതുറയിൽ സീലൻസ്കി പങ്കെടുക്കുന്ന ഒരു വീഡിയോ വൈറലായി.
യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്കി യുക്രേനിയന് മുസ്ലിം സൈനികരോടൊപ്പം ഇഫ്താറിൽ പങ്കെടുക്കുന്ന ഈ വീഡിയോ ഈ റമദാൻ കാലത്തേതാണെന്ന് ചില സമൂഹമാധ്യമ ഉപയോക്താക്കൾ അവകാശപ്പെടുന്നു. ഈ അവകാശവാദത്തോടെ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.
വിശ്വസ് ന്യൂസ് നടത്തിയേ അന്വേഷണത്തിൽ 2023 -ൽ സെലെൻസ്കി തന്റെ മുസ്ലിം സൈനികരോടും മതനേതാക്കളോടുമൊപ്പം റമദാൻ വേളയിൽ നോമ്പ് തുറക്കൽ നടത്തിയതിന്റെ പഴയ വീഡിയോ ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങളുമായി പങ്കിടുകയാണെന്ന് വ്യക്തമായി. ഇത് സമീപകാല സംഭവങ്ങളുമായി വ്യാജമായി ബന്ധിപ്പിക്കുകയാണ് പോസ്റ്റിൽ.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഈ പോസ്റ്റ് പങ്കിട്ടുകൊണ്ട് ഒരു X ഉപയോക്താവ് എഴുതി, “പ്രസിഡന്റ് സെലൻസ്കി റമദാനിൽ മുസ്ലീം സൈനികരുമായി നോമ്പുതുറ പങ്കിടുന്നു.”
പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് കാണാം, here.
അന്വേഷണം:
സെലൻസ്കി ഇഫ്താർ’ എന്ന കീവേഡ് ഉപയോഗിച്ച് ഒരു ഗൂഗിൾ സെർച്ച് നടത്തുന്നതിലൂടെ ഞങ്ങൾ അന്വേഷണം ആരംഭിച്ചു. ഇത് ഉക്രേനിയൻ പ്രസിഡന്റിന്റെ website -ലെ ഔദ്യോഗിക റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. “ഉക്രെയ്ൻ മുസ്ലിം സൈനികർ, ക്രിമിയൻ തത്താറിലെ മെജ്ലിസ് നേതാക്കൾ , മുസ്ലീം പുരോഹിതന്മാർ എന്നിവരോടൊപ്പം ഇഫ്താറിൽ പങ്കെടുത്തു. കീവ് മേഖലയിലെ ക്രിമിയൻ ടാറ്റർ കൾച്ചറൽ സെന്റർ ബിർലിക്കിലാണ് ഈ ചടങ് നടന്നത്”
കൂടാതെ, വൈറൽ വീഡിയോയിലെ ‘അൽ-ഐൻ ന്യൂസ്’ ലോഗോ ഞങ്ങൾ ശ്രദ്ധിച്ചു. ഇതിനെ അടിസ്ഥാനമാക്കി, അൽ-ഐൻ ന്യൂസ് ‘X-ഹാൻഡിൽ’ ഞങ്ങൾ സെർച്ച് ചെയ്തു. അപ്പോൾ അത് 2023 ഏപ്രിൽ 8- ന് പോസ്റ്റുചെയ്തതാനെന്ന് വ്യക്തമായി. പ്രസ്തുത വീഡിയോയോടൊപ്പം നൽകിയിട്ടുള്ള വിവരം അനുസരിച്ച് ആ വർഷത്തെ റമദാനിൽ തന്റെ സൈനികരോടൊപ്പം ക്രിമിയൻ കൾച്ചറൽ സെന്ററിലെ ഇഫ്താറിൽ പങ്കെടുക്കുന്നതാണ് വീഡിയോവിൽ.
2023 ഏപ്രിൽ 8 ന് kyiv independent .com വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത ഞങ്ങൾ കണ്ടെത്തി. ആ വാർത്തയിലെ വിവരങ്ങൾ അനുസരിച്ച് റമദാൻ കാലത്ത് ഔദ്യോഗിക ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചുകൊണ്ട് യുക്രൈൻ ഒരു പുതിയ സമ്പ്രദായം ആരംഭിക്കുകയാണെന്ന് ഏപ്രിൽ 7-ന് പ്രസിഡന്റ് സെലൻസ്കി പ്രഖ്യാപിച്ചു.ഇപ്രകാരമുള്ള ആദ്യ ഇഫ്താറിൽ താൻ ഏപ്രിൽ 7-ന് കീവിന്റെ മധ്യ ഭാഗത്തുള്ള ഒരു പള്ളിയുടെ പരിസരത്ത് മുസ്ലിം സൈനികർ, നയതന്ത്ര പ്രതിനിധികൾ, ക്രിമിയൻ താത്താർ മേജ്ലിസ് നേതാക്കൾ എന്നിവരോടൊപ്പം പങ്കെടുത്തതായും ആ അവസരത്തിൽ യുക്രൈനിനെ പ്രതിരോധിക്കുന്നതിൽ മുസ്ലിം സമുദായം വഹിച്ച താൻ നന്ദി പറഞ്ഞതായും സെലൻസ്കി പ്രഖ്യാപിച്ചു.”
വൈറൽ വീഡിയോയുടെ സത്യാവസ്ഥ സ്ഥിരീകരിക്കുന്നതിന്, ഞങ്ങൾ യുക്രേനിയൻ പത്രപ്രവർത്തകനായ മാത്യു കുപ്ഫെറിനെ ബന്ധപ്പെടുകയും അദ്ദേഹത്തോടൊപ്പം ഫൂട്ടേജ് പങ്കിടുകയും ചെയ്തു.പ്രസ്തുത വീഡിയോ 2023 ൽ നിന്നുള്ളതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അവസാനമായി, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് പങ്കിട്ട X ഉപയോക്താവ് ‘‘ Vijesti’ -യുടെ ഒരു സോഷ്യൽ സ്കാൻ ഞങ്ങൾ നടത്തി, ഉപയോക്താവിന് 10600- ലധികം ഫോളോവേഴ്സ് ഉണ്ടെന്ന് കണ്ടെത്തി.
നിഗമനം: വിശ്വസ് ന്യൂസ് നടത്തിയേ അന്വേഷണത്തിൽ 2023 -ൽ സെലെൻസ്കി തന്റെ മുസ്ലിം സൈനികരോടും മതനേതാക്കളോടുമൊപ്പം റമദാൻ വേളയിൽ നോമ്പ് തുറക്കൽ നടത്തിയതിന്റെ പഴയ വീഡിയോ ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങളുമായി പങ്കിടുകയാണെന്ന് വ്യക്തമായി. ഇത് സമീപകാല സംഭവങ്ങളുമായി വ്യാജമായി ബന്ധിപ്പിക്കുകയാണ് പോസ്റ്റിൽ.
Claim Review : യുക്രേനിയൻ മുസ്ലിം സൈനികരുമായി പ്രസിഡന്റ് സെലെൻസ്കി അടുത്തിടെ നോമ്പുതുറ നടത്തി .
-
Claimed By : ഫേസ്ബുക്ക് പേജ്: Shan-e-Bannu Umayya
-
Fact Check : Misleading
-
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
|